Wednesday, March 3, 2021
Home IDUKKI പെട്ടിമുടി ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം ഈ മാസം 14ന് നടക്കും

പെട്ടിമുടി ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം ഈ മാസം 14ന് നടക്കും

പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും. മന്ത്രി എം എം മണി കുറ്റിയാര്‍വാലിയില്‍ വച്ച് താക്കോല്‍ദാന ചടങ്ങ് നിര്‍വ്വഹിക്കും. അന്ന് രാവിലെ 9ന് മൂന്നാര്‍ ടീ കൗണ്ടിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍, തൊഴില്‍വകുപ്പു മന്ത്രി റ്റി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി സംബന്ധിക്കും.ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഇതിന് ശേഷമാകും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി കുറ്റിയാര്‍വാലിയിലെത്തി കുടുംബങ്ങള്‍ക്ക് താക്കോലുകള്‍ കൈമാറുക.

കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയാണ് വീടിന്റെ പണികള്‍ പൂര്‍ത്തികരിച്ചിട്ടുള്ളത്. ദുരന്തത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട എട്ട് കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.

ശരണ്യ – അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി,
ദീപന്‍ ചക്രവര്‍ത്തി – പളനിയമ്മ, ഹേമലത – ഗോപിക, കറുപ്പായി, മുരുകേശ്വരി – മാലയമ്മാള്‍ എന്നിവര്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ദുരന്തശേഷം നവംബര്‍ 1 നാണ് വീടിനായുള്ള തറക്കല്ലിട്ട് നിര്‍മ്മാണജോലികള്‍ക്ക് തുടക്കം കുറിച്ചത്. മന്ത്രി എം എം മണി തന്നെയായിരുന്നു തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചതും.പെട്ടിമുടിയില്‍ ദുരന്ത ബാധിതരുടെ പുനരധിവാസം സാധ്യമാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വേഗതയാര്‍ന്ന പ്രവര്‍ത്തനങ്ങളായിരുന്നു കഴിഞ്ഞ ആറ് മാസമായി നടത്തി വന്നിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു

അരൂർ: സൗത്ത് - നോർത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി.പി. എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു.പോൾ കളത്തറ ഉദ്ഘാടനം ചെയ്തു. സുകുമാരപിള്ള,കെ.നവാസ് ,എം...

കൈപ്പമംഗലത്ത് ജനകീയ സ്ഥാനാര്‍ത്ഥി: വിഭാഗീയതക്ക് തുടക്കമിട്ട് യുവനേതാവ്, തടയിട്ട് യുഡിഎഫ് നേതൃത്വം

തൃശ്ശൂർ: കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടികൾക്കെതിരെ അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യയുളളവരെ മാത്രം...

മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം

കൊച്ചി : മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം മട്ടാഞ്ചേരി സലഫി സെൻ്ററിൽ നടത്തി. സംഗമം ശ്രീമതി കെ എ അൻസിയ (ഡെപ്യൂട്ടി മേയർ കൊച്ചിൻ കോർപ്പറേഷൻ) ഉദ്ഘാടനം...

ശ്രീഗുരുജി സ്മൃതികണങ്ങളുടെ പ്രകാശനവും ‘വീട്ടില്‍ ഒരു പുസ്തകശാല’ പദ്ധതി ഉദ്ഘാടനവും

കൊച്ചി: രാധേശ്യാം ബങ്ക രചിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് പാ. സ ന്തോഷ് പരിഭാഷപ്പെടുത്തിയ  'ശ്രീഗുരുജി സ്മൃതികണങ്ങള്‍'  പ്രകാശനം ചെയ്തു. ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച...

Recent Comments