തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ പ്രചരണാർത്ഥം കെ.എസ്.യു യൂത്ത്കോൺഗ്രസ്സ് നേതൃത്വത്തിൽ ബൈക്ക്റാലി സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യുവജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ കാഹളം തീർത്ത് കടന്നു വരുന്ന ഐശ്വര്യ കേരള യാത്രക്കുള്ള യുവജന വിദ്യാർത്ഥി സമൂഹത്തിൻ്റെ പിന്തുണയുടെ നേർസാക്ഷ്യമായി ബൈക്ക്റാലി. മങ്ങാട്ടുകവലയിൽ നിന്ന് ആരംഭിച്ച ബൈക്ക്റാലി യൂത്ത്കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം.എ അൻസാരി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡൻ്റ് അനീഷ് വി.സി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റുമാരായ ജാഫർഖാൻ മുഹമ്മദ്, എ.എം ദേവസ്യ , കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ടോണി തോമസ് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാത്യു കെ ജോൺ ,ജോൺസൺ വെള്ളാപ്പുഴ,ജില്ലാ ഭാരവാഹികളായ ബിലാൽ സമദ്, അരുൺ പൂച്ചക്കുഴി, സിബി ജോസഫ്, സി.എസ് വിഷ്ണുദേവ്, ഫസ്സൽ സുലൈമാൻ എന്നിിവർ നേതൃത്വം നൽകി.