Sunday, February 28, 2021
Home INDIA മാര്‍ച്ച്‌ 15നും 16നും ദേശവ്യാപകമായി പണിമുടക്കുമെന്ന് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്

മാര്‍ച്ച്‌ 15നും 16നും ദേശവ്യാപകമായി പണിമുടക്കുമെന്ന് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരെ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാര്‍. മാര്‍ച്ച്‌ 15നും 16നും ദേശവ്യാപകമായി പണിമുടക്കുമെന്ന് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ ഒന്‍പത് ബാങ്ക് യൂണിയനുകള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞാഴ്ച നടന്ന കേന്ദ്ര ബജറ്റില്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ഐഡിബിഐ ബാങ്കിനെയും രണ്ടു പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.പണിമുടക്കിന് മുന്നോടിയായി ഫെബ്രുവരി 19ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാനം, ജില്ല, നഗരം എന്നിങ്ങനെ കേന്ദ്രീകരിച്ച്‌ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച്‌ 10 വരെ റിലേ ധര്‍ണ സംഘടിപ്പിക്കാനും യൂണിയനുകള്‍ തീരുമാനിച്ചു. മാര്‍ച്ച്‌ 15,16 തീയതികളില്‍ നടക്കുന്ന പണിമുടക്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനൂകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനുള്ള തീരുമാനം പിന്നീട് കൈക്കൊള്ളുമെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച്‌ വെങ്കടാചലം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇന്ധനവില കുത്തനെ ഉയരുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്ബത് മാസം...

നിയമസഭാ തിരഞ്ഞെടുപ്പ്: ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും: കളക്ടർ

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി...

മാതൃഭാഷയിൽ നൈപുണ്യശേഷി വികസന കോഴ്സുകളുമായി യുവസംരംഭകർ

കൊച്ചി: കോവിഡ്കാലത്തെ ഫലപ്രദമായി ഉപയോഗിച്ച് തന്റെ ആശയത്തെ വിജകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ.ജോർജ് എന്ന 23കാരന്‍. കോവിഡ് വന്നതോടെ ക്ലാസ്മുറികളില്‍ നേരിട്ടെത്തിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയും പകരമെന്തെന്ന ചിന്തയ്ക്ക്...

അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ ഷോർട്ട് ഫിലിം ഷോ സംഘടിപ്പിച്ചു

മൂവാറ്റുപുഴ - അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച 3-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററില്‍ വച്ചു നടന്നു. അതില്‍...

Recent Comments