Wednesday, March 3, 2021
Home IDUKKI ഇടുക്കി തൊടുപുഴയിൽ വൈദ്യുതി ക്രമക്കേട് കണ്ടെത്തി!

ഇടുക്കി തൊടുപുഴയിൽ വൈദ്യുതി ക്രമക്കേട് കണ്ടെത്തി!

തൊടുപുഴ: കെ എസ് ഇ ബിയുടെ ഇടുക്കി ജില്ലാ Anti Power Theft Squad നടത്തിയ പരിശോധനയിൽ തൊടുപുഴ II സെക്ഷനു കീഴിലെ കൺസ്യൂമർ നമ്പർ 1156202008714 രാഘവൻ പി എ (കാവുമാട്ട്, കീരിക്കോട്, മുതലിയാർമഠം) എന്നയാളുടെ വീട്ടിൽ നിന്ന് വൈദ്യുതി ക്രമക്കേട് കണ്ടെത്തി. മീറ്ററിലേക്ക് വരുന്ന വൈദ്യുതിലൈനിൽ നിന്നും ടാപ്പ് ചെയ്ത് വൈദ്യുതി സമീപത്തെ മറ്റു രണ്ട് കെട്ടിടങ്ങളിലേക്ക് എത്തിക്കുന്നതായാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന് നിയമനടപടിയിൽ നിന്ന് ഒഴിവാക്കാനുള്ള കോമ്പൗണ്ടിംഗ് ഫീസുൾപ്പെടെ 81,500 രൂപ പിഴ ചുമത്തി.

ഇടുക്കി ജില്ലയിലെ വൈദ്യുതി മോഷണത്തെപ്പറ്റി വിവരം നൽകാൻ 9446008164, 9446008165 എന്നീ നമ്പരുകളിലോ OFFICE OF THE ASSISTANT EXECUTIVE ENGINEER – KSEB, APTS, VAZHATHOPE, IDUKKI 685602 എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

വൈദ്യുതി ക്രമക്കേട് അറിയിക്കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതും, അർഹമായ പാരിതോഷികം നൽകുന്നതുമാണ്.

വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003 ന്റെ സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിനു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാം.

വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബി യെ അറിയിച്ചു പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു

അരൂർ: സൗത്ത് - നോർത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി.പി. എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു.പോൾ കളത്തറ ഉദ്ഘാടനം ചെയ്തു. സുകുമാരപിള്ള,കെ.നവാസ് ,എം...

കൈപ്പമംഗലത്ത് ജനകീയ സ്ഥാനാര്‍ത്ഥി: വിഭാഗീയതക്ക് തുടക്കമിട്ട് യുവനേതാവ്, തടയിട്ട് യുഡിഎഫ് നേതൃത്വം

തൃശ്ശൂർ: കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടികൾക്കെതിരെ അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യയുളളവരെ മാത്രം...

മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം

കൊച്ചി : മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം മട്ടാഞ്ചേരി സലഫി സെൻ്ററിൽ നടത്തി. സംഗമം ശ്രീമതി കെ എ അൻസിയ (ഡെപ്യൂട്ടി മേയർ കൊച്ചിൻ കോർപ്പറേഷൻ) ഉദ്ഘാടനം...

ശ്രീഗുരുജി സ്മൃതികണങ്ങളുടെ പ്രകാശനവും ‘വീട്ടില്‍ ഒരു പുസ്തകശാല’ പദ്ധതി ഉദ്ഘാടനവും

കൊച്ചി: രാധേശ്യാം ബങ്ക രചിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് പാ. സ ന്തോഷ് പരിഭാഷപ്പെടുത്തിയ  'ശ്രീഗുരുജി സ്മൃതികണങ്ങള്‍'  പ്രകാശനം ചെയ്തു. ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച...

Recent Comments