2021-22 ലെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട്, പരിഷ്കരണ നടപടികളുടെ ആറ് സ്തംഭങ്ങളിലൊന്നായ ‘മിനിമം ഗവൺമെൻറ്, മാക്സിമം ഗെവെണൻസ്’ എന്നതിനെ സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ വിശദീകരിച്ചു.
വരാനിരിക്കുന്ന സെൻസസ് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആകുമെന്നും ശ്രീമതി നിർമ്മല സീതാരാമൻ പ്രസ്താവിച്ചു. ഇതിനായി 3,768 കോടി രൂപ അനുവദിച്ചു.
കരാർ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ഒരു അനുരഞ്ജന സംവിധാനം രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായി ധനമന്ത്രി പറഞ്ഞു. ഇത് സ്വകാര്യ നിക്ഷേപകരിലും കരാറുകാരിലും ആത്മവിശ്വാസം വളർത്തും.
56 അനുബന്ധ ആരോഗ്യ പരിപാലന മേഖലകളെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ഹെൽത്ത് കെയർ പ്രൊഫെഷണൽസ് ബിൽ പാർലമെന്റിൽ സർക്കാർ അവതരിപ്പിച്ചു. നഴ്സിംഗ് തൊഴിൽ മേഖലയിലെ പരിഷ്കാരങ്ങൾക്കായി ദേശീയ നഴ്സിംഗ്, മിഡ്വൈഫറി കമ്മീഷൻ ബിൽ അവതരിപ്പിക്കും.
പോർച്ചുഗീസ് ഭരണത്തിൽ നിന്ന് സംസ്ഥാനം മോചനം നേടിയതിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്കായി ഗോവയ്ക്ക് 300 കോടി രൂപ അനുവദിച്ചു.