ന്യൂഡൽഹി: തദ്ദേശീയ ഉല്പന്നങ്ങൾ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ വർധിപ്പിച്ച് കേന്ദ്രം.
മൊബൈൽ ഫോൺഘടകങ്ങൾക്കും പവർബാങ്കുകൾക്കും 2.5 ശതമാനം കസ്റ്റംസ് തീരുവ വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതോടെഅവയുടെ വില വർധിക്കും.
സോളാർ ഇൻവെർട്ടറിന്റെ കസ്റ്റംസ് തീരുവ 20 ശതമാനവും സോളാർ റാന്തൽവിളക്കിന്റേത് 15 ശതമാനവും വർധിപ്പിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ചില പാർട്ടുകളുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമാണ് ഉയർത്തിയിരിക്കുന്നത്.
ഇവയ്ക്കെല്ലാം പുറമേ കോട്ടൺ, പട്ടുനൂൽ, ചെമ്മീൻ തീറ്റ, പെട്രോൾ, ഡീസൽ, സ്റ്റീൽ സ്ക്രൂ, എസി, ഫ്രിഡ്ജ് എന്നിവയിൽ ഉപയോഗിക്കുന്ന കംപ്രസറുകൾ, രത്നക്കല്ലുകൾ എന്നിവയുടെ കസ്റ്റംസ് തീരുവയും വർധിപ്പിച്ചിട്ടുണ്ട്.
അതിനാൽ ഇവയുടെ വിലയും ഉയരും. അതേസമയം സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ബജറ്റിൽ കുറച്ചിട്ടുണ്ട്. ഇതോടെ ഇവയുടെ വില കുറയും. സ്വർണം, വെള്ളി എന്നിവയുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും നിർമല പറഞ്ഞു.