കഥകൾ അയക്കേണ്ടുന്ന അവസാന തീയതി ഫെബ്രുവരി 28
ലളിതാംബിക അന്തർജനം സെന്റർ യുവകഥാകാരികൾക്കായി കഥാമത്സരം സംഘടിപ്പിക്കുന്നു. നാല്പത് വയസ്സു വരെയുള്ള സ്ത്രീകൾക്കാണ് ഇതിൽ പങ്കെടുക്കാനാവുക. 8 മുതൽ 12 പേജ് വരെ പേജിൽ ഒതുങ്ങുന്ന കഥകൾ വേണം സമർപ്പിക്കാൻ. പതിനായിരത്തിയൊന്നു രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. 3001 രൂപയുടെ പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
ലഭിക്കുന്ന ഏറ്റവും നല്ല കഥകളിൽ 20 എണ്ണം തിരഞ്ഞെടുത്ത് സമ്മാനം കിട്ടിയ കഥകൾക്കൊപ്പം ലളിതാംബിക അന്തർജനം സെന്റർ പുസ്തകമാക്കി പ്രസിദ്ധീകരിക്കും. ലളിതാംബിക അന്തർജ്ജനത്തിന്റെ ജന്മദിനമായ മാർച്ച് 30-ന്, എറണാകുളത്ത് വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനം നൽകുമെന്നും ലളിതാംബിക അന്തർജനം സെന്റർ ഡയറക്ടറും എഴുത്തുകാരിയുമായ തനൂജ ഭട്ടതിരി അറിയിച്ചു. മൂന്ന് എഴുത്തുകാരും, സെന്റർ പ്രസിഡന്റ് മണികൃഷ്ണനും അടങ്ങുന്ന ജഡ്ജിംഗ് പാനൽ ആയിരിക്കും വിജയിയെ കണ്ടെത്തുന്നതെന്നും തനൂജ പറഞ്ഞു.
കഥകൾ അയക്കേണ്ടുന്ന അവസാന തീയതി ഫെബ്രുവരി 28
വിലാസം: തനൂജ ഭട്ടതിരി, ഡയറക്ടർ, ലളിതാംബിക അന്തർജനം സെന്റർ, അടിമുറ്റത്ത് , N0 -68, മാമ്പിള്ളി ലെയിൻ, എരൂർ സൗത്ത്, തൃപ്പൂണിത്തുറ 682 306 എറണാകുളം ജില്ല, കേരള സ്റ്റേറ്റ്