Wednesday, March 3, 2021
Home CALICUT പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്

പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. റോഡിന് ആവശ്യമായി വരുന്ന 340.63 ആർ ഭൂമിയിൽ 213.43 ആർ കൈ വശമുള്ള 98 ഭൂ ഉടമകൾ സ്വമേധയാ ഭൂമി വിട്ടു നൽകാൻ സമ്മതപത്രം നൽകിയിരുന്നു. നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട 46 ഭൂ ഉടമകളുടെ കൈവശമുള്ള 121.17 ആർ ഭൂമി ലാൻഡ് അക്വിസേഷൻ നിയമമനുസരിച്ച് ഏറ്റെടുക്കാനുള്ള നടപടിയും പൂർത്തിയായി.സ്വമേധയാ ഭൂമി വിട്ടു നൽകിയ വരിൽ 90 ശതമാനത്തിനും നഷ്ടപരിഹാര തുകയും നൽകി കഴിഞ്ഞു.ഭൂമി ഏറ്റെടുക്കുന്നതിന് 24 കോടി രൂപ കിഫ് ബി ലാൻഡ് അക്വിസഷൽ താസിൽദാരുടെ ബേങ്ക്
അക്കൗണ്ടിലേക്ക് ഇതിനകം കൈമാറിയിരുന്നു.ബൈപാസ് നിർമാണത്തിന് 100 കോടി രൂപയോളം വേണ്ടി വരും ഭൂമിയുടെ വിലയടക്കം ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുവാൻ കോഴിക്കോട് ജില്ലാ കലക്ടർ റോഡ്സ് ആന്റ് ബ്രിഡ്ജസ് മാനേജിംഗ് ഡയരക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒട്ടേറെ പ്രതിസന്ധികളെ നേരിട്ട് ബൈപാസ് നിർമാണത്തിന്റെ പ്രാരംഭ ഘട്ടം പൂർത്തിയാക്കാൻ കഴിഞ്ഞത് പേരാമ്പ്രയുടെ എം എൽ എയും കേരളത്തിന്റെ എക്സൈസ് തൊഴിൽ മന്ത്രിയുമായ ടി പി രാമകൃഷ്ണന്റെ നിശ്ചയദാർഢ്യവും നിരന്തര ഇടപെടലും കോഴിക്കോട് ജില്ല കലക്ടറുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശ്രമരഹിതമായ പ്രവർത്തനവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു

അരൂർ: സൗത്ത് - നോർത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി.പി. എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു.പോൾ കളത്തറ ഉദ്ഘാടനം ചെയ്തു. സുകുമാരപിള്ള,കെ.നവാസ് ,എം...

കൈപ്പമംഗലത്ത് ജനകീയ സ്ഥാനാര്‍ത്ഥി: വിഭാഗീയതക്ക് തുടക്കമിട്ട് യുവനേതാവ്, തടയിട്ട് യുഡിഎഫ് നേതൃത്വം

തൃശ്ശൂർ: കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടികൾക്കെതിരെ അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യയുളളവരെ മാത്രം...

മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം

കൊച്ചി : മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം മട്ടാഞ്ചേരി സലഫി സെൻ്ററിൽ നടത്തി. സംഗമം ശ്രീമതി കെ എ അൻസിയ (ഡെപ്യൂട്ടി മേയർ കൊച്ചിൻ കോർപ്പറേഷൻ) ഉദ്ഘാടനം...

ശ്രീഗുരുജി സ്മൃതികണങ്ങളുടെ പ്രകാശനവും ‘വീട്ടില്‍ ഒരു പുസ്തകശാല’ പദ്ധതി ഉദ്ഘാടനവും

കൊച്ചി: രാധേശ്യാം ബങ്ക രചിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് പാ. സ ന്തോഷ് പരിഭാഷപ്പെടുത്തിയ  'ശ്രീഗുരുജി സ്മൃതികണങ്ങള്‍'  പ്രകാശനം ചെയ്തു. ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച...

Recent Comments