Sunday, February 28, 2021
Home WORLD ഡൊണള്‍ഡ്​ ട്രംപ്​ വൈറ്റ്​ ഹൗസില്‍ നിന്ന്​ പടിയിറങ്ങി

ഡൊണള്‍ഡ്​ ട്രംപ്​ വൈറ്റ്​ ഹൗസില്‍ നിന്ന്​ പടിയിറങ്ങി

വാഷിങ്​ടന്‍: വൈറ്റ്​ ഹൗസില്‍ നിന്ന്​ പടിയിറങ്ങിയ ഡൊണള്‍ഡ്​ ട്രംപ്​ ഇനി ​ഫ്ലോറിഡയിലെ പാം ബീച്ചിനടുത്തുള്ള ദ്വീപിലെ മാരലഗോ എസ്​റ്റേറ്റ്​ സ്​ഥിരം വസതിയാക്കുമെന്ന്​ വാര്‍ത്തകള്‍. വൈറ്റ്​ ഹൗസില്‍ നിന്ന്​ ട്രംപ്​ നേരെ മാരലഗോയിലെ തന്‍റെ റിസോര്‍ട്ടിലേക്കാണ്​ പോയത്​. ട്രംപിന്‍റെ സാധനങ്ങളുമായുള്ള ട്രക്കുകള്‍ മാരലഗോയിലെ വസതിയിലേക്ക്​ പോകുന്നത്​ കണ്ടെന്ന്​ ദി ന്യൂയോര്‍ക്ക്​ പോസ്റ്റ്​ റിപ്പോര്‍ട്ട്​ ചെയ്​തു.

ഭരണത്തിലിരിക്കെ ​ട്രംപ്​ ഏറെ സമയം ചെലവഴിച്ചിരുന്ന മാരലഗോ റിസോര്‍ട്ട്​ ‘​ശൈത്യകാലത്തെ വൈറ്റ്​ ഹൗസ്’ എന്നാണ്​ അറിയപ്പെടുന്നത്​. 2019ല്‍ ന്യുയാര്‍ക്ക്​ സിറ്റിയി​ലെ ട്രംപ്​ ടവറില്‍ നിന്ന്​ മാരലഗോയിലേക്ക്​ ട്രംപ്​ താമസം മാറ്റിയിരുന്നു. പത്ത്​ ദശലക്ഷം ഡോളര്‍ വിലക്ക്​ 1985ലാണ്​ ട്രംപ്​ മാരലഗോയിലെ ബംഗ്ലാവ്​ വാങ്ങുന്നത്​. 128 മുറികളുള്ള ഈ മാളിക 192ലാണ്​ നിര്‍മിക്കുന്നത്​.​ 20 ഏക്കറിലാണ്​ ഇത്​ സ്​ഥിതി ചെയ്യുന്നത്​.

20,000 ചതുരശ്രയടിയുള്ള ബാള്‍റൂം, അഞ്ച്​ ക്ലേ ടെന്നീസ്​ കോര്‍ട്ടുകള്‍, നീന്തല്‍ക്കുളം എന്നിവയെല്ലാം ഇവിടെയുണ്ട്​. അറ്റ്​ലാന്‍റിക്​ സമു​ദ്രത്തിന്‍റെ കാഴ്ചകള്‍ ലഭ്യമായ മാരലഗോ ബംഗ്ലാവ്​ ഫ്ലോറിഡയിലെ രണ്ടാമത്തെ വലിയ കെട്ടിടമാണ്​. വാങ്ങിയ ശേഷം ട്രംപ്​ അറ്റകുറ്റപണികള്‍ കൂടി​ നടത്തിയതിനാല്‍ ഇപ്പോള്‍ 160 ദശലക്ഷം ഡോളര്‍ ആണ്​ ഇതിന്​ ഫോര്‍ബ്​സ്​ വിലയിട്ടിരിക്കുന്നത്​

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇന്ധനവില കുത്തനെ ഉയരുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്ബത് മാസം...

നിയമസഭാ തിരഞ്ഞെടുപ്പ്: ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും: കളക്ടർ

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി...

മാതൃഭാഷയിൽ നൈപുണ്യശേഷി വികസന കോഴ്സുകളുമായി യുവസംരംഭകർ

കൊച്ചി: കോവിഡ്കാലത്തെ ഫലപ്രദമായി ഉപയോഗിച്ച് തന്റെ ആശയത്തെ വിജകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ.ജോർജ് എന്ന 23കാരന്‍. കോവിഡ് വന്നതോടെ ക്ലാസ്മുറികളില്‍ നേരിട്ടെത്തിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയും പകരമെന്തെന്ന ചിന്തയ്ക്ക്...

അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ ഷോർട്ട് ഫിലിം ഷോ സംഘടിപ്പിച്ചു

മൂവാറ്റുപുഴ - അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച 3-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററില്‍ വച്ചു നടന്നു. അതില്‍...

Recent Comments