അബഹ: വംശനാശ ഭീഷണി നേരിടുന്ന 30ഒാളം അറേബ്യന്‍ മാനുകളെയും മലയാടുകളെയും ദക്ഷിണ സൗദിയിലെ അല്ജര്റ പാര്‍ക്കിലേക്കും മസ്ഖിലെ അമീര്‍ സുല്‍ത്താന്‍ ഉല്ലാസ കേന്ദ്രത്തിലേക്കും തുറന്നുവിട്ടു. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ രാജ്യത്തെ റിസര്‍വുകളിലും ദേശീയ ഉദ്യാനങ്ങളിലും പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി അസീര്‍ ഗവര്‍ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ ത്വലാലാണ് മൃഗങ്ങളെ പാര്‍ക്കിലേക്ക് തുറന്നുവിട്ടത്.
ആദ്യമായാണ് അസീര്‍ മേഖലകളിലെ സംരക്ഷിത ഇടങ്ങളില്‍ ഇത്രയും മൃഗങ്ങളെ ഒരുമിച്ച് വിട്ടയക്കുന്നത്. 20 മലയാടുകളും പത്ത് അറേബ്യന്‍ മാനുകളെയുമാണ് തുറന്നുവിട്ടത്. മേഖലയിലെ വന്യജീവികളെ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യേണ്ടതിെന്റ ആവശ്യകത ഗവര്‍ണര്‍ ഉൗന്നി പറഞ്ഞു.
ദേശീയ വന്യജീവി വികസന കേന്ദ്രവും പരിസ്ഥിതി ജല കാര്‍ഷിക മന്ത്രാലയവുമായി സഹകരിച്ച് പരിസ്ഥിതിയും പ്രകൃതി ഘടകങ്ങളും സംരക്ഷിക്കാനുള്ള ഗവണ്മെന്റ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയാണ്. പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു.