Sunday, February 28, 2021
Home SPORTS ക്ലൈറ്റന്‍ സില്‍വയുടെ സുന്ദര ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ് സി മുന്നില്‍

ക്ലൈറ്റന്‍ സില്‍വയുടെ സുന്ദര ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ് സി മുന്നില്‍

ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും പതറുകയാണ്. ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ഒരു ഗോള്‍ പിറകിലാണ്. ഫകുണ്ടോയും ജസലും ഒന്നും ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് അവസാന മത്സരങ്ങളില്‍ നടത്തിയ നല്ല പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇന്ന് ഇതുവരെ ആയില്ല. എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു മികച്ച രീതിയില്‍ കളി തുടങ്ങിയത്.

പക്ഷെ നല്ല ഫൈനല്‍ ബോളുകള്‍ ഇല്ലാത്തതു കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല. ബെംഗളൂരു എഫ് സി ആകട്ടെ അവര്‍ക്ക് ലഭിച്ച ആദ്യ അവസരം തന്നെ മുതലെടുത്ത് ലക്ഷ്യം കണ്ടു. 24ആം മിനുട്ടില്‍ രു ലോങ് ത്രോയില്‍ നിന്ന് കിട്ടിയ അവസരം ഒരു മനോഹരമായ ആക്രൊബാറ്റിക് വോളിയിലൂടെ ക്ലൈറ്റന്‍ സില്‍വ വലയില്‍ എത്തിച്ചു.

ഈ ഗോളിന് ശേഷം ബെംഗളൂരു എഫ് സി കൂടുതല്‍ ശക്തമാകുന്നതാണ് കണ്ടത്. രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നില്ല എങ്കില്‍ ബെംഗളൂരുവിനെതിരെ ഡബിള്‍ പരാജയം എന്ന നാണക്കേട് കൂടെ കടമായി വെക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇന്ധനവില കുത്തനെ ഉയരുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്ബത് മാസം...

നിയമസഭാ തിരഞ്ഞെടുപ്പ്: ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും: കളക്ടർ

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി...

മാതൃഭാഷയിൽ നൈപുണ്യശേഷി വികസന കോഴ്സുകളുമായി യുവസംരംഭകർ

കൊച്ചി: കോവിഡ്കാലത്തെ ഫലപ്രദമായി ഉപയോഗിച്ച് തന്റെ ആശയത്തെ വിജകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ.ജോർജ് എന്ന 23കാരന്‍. കോവിഡ് വന്നതോടെ ക്ലാസ്മുറികളില്‍ നേരിട്ടെത്തിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയും പകരമെന്തെന്ന ചിന്തയ്ക്ക്...

അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ ഷോർട്ട് ഫിലിം ഷോ സംഘടിപ്പിച്ചു

മൂവാറ്റുപുഴ - അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച 3-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററില്‍ വച്ചു നടന്നു. അതില്‍...

Recent Comments