Wednesday, March 3, 2021
Home LITERATURE കൂടെപ്പിറക്കാത്തവൾ

കൂടെപ്പിറക്കാത്തവൾ

പിങ്കി വർഗ്ഗീസ് ദുബായ്

ശബ്ദകോലാഹലങ്ങൾക്കു ഇടയിലൂടെ നടന്നു ബസ്സിൽ കയറി. ഭാഗ്യം സൈഡും സീറ്റ്‌ തന്നെ കിട്ടി. കടലയും ഇഞ്ചിമുട്ടായിയും വിൽക്കുന്ന ആളിന്റെ ശബ്ദം കേട്ടു അയാളെ  ഒന്ന് നോക്കി വേണ്ടാന്ന് പറയാൻ കൈ ഉയർത്തിയെങ്കിലും തോന്നിയില്ല. നല്ല പ്രായമുള്ള ഒരു വൃദ്ധൻ ജീവിക്കാൻ വേണ്ടി കെട്ടുന്ന ഓരോ വേഷങ്ങൾ.എന്തായാലും രണ്ടുപൊതി കടല വാങ്ങി ബാഗിൽ വെച്ചു. ആർകെങ്കിലും കൊടുകാം  മനസ്സിൽ പറഞ്ഞു. ബസ്സ് മെല്ലെ നീങ്ങിത്തുടങ്ങി
സിറ്റി വിട്ടുകഴിഞ്ഞപ്പോൾ തണുത്ത കാറ്റു മുക തടിച്ചപ്പോൾ ഒരു നല്ല സുഖം. ഡ്രൈവർ ആരോടോ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. അല്പം ദേഷ്യത്തിലാണന്നു തോന്നുന്നു. ഉറക്കച്ചടവുള്ള കണ്ണുകളിൽ ദേഷ്യവും.  വഴിയരികിലെ കാഴ്ചകളും കണ്ടുകൊണ്ടു പുറത്തേക്കു കണ്ണും നട്ടു ഇരുന്നു.
അപ്പോഴാണ് റബ്ബർ മരങ്ങൾക്കിടയിലൂടെ ആ കാഴ്ച കണ്ടത്.  വെള്ളം വസ്‌ത്രമണിഞ്ഞ് മാലാഖയെപ്പോലെ നിൽക്കുന്ന മനോഹരമായ ഒരു കെട്ടിടം.കണ്ണിൽനിന്ന് മറയുന്നതുവരെ നോക്കി. ഓർമ്മകൾ മനസ്സിനെ വല്ലാതെ കുത്തിനോവിച്ചു.
സോളി അവൾ അവസാനമായി ജീവിച്ച സ്ഥലം.അവളെ അവസാനമായി കെട്ടിപിടിച്ചു ഉമ്മ കൊടുത്ത സ്ഥലം.ഇനി നമ്മൾ കാണില്ല എന്ന് പറഞ്ഞു വിതുമ്പിയ ഇടം. അവളുടെ വാക്കുപോലെ അവളെ പിന്നെ ഞാൻ  കണ്ടില്ല.
സോളി അവളെന്റെ കൂട്ടുകാരി.  ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ പിറന്നു ലാളനകളുടെയും, സ്നേഹത്തിന്റെയും നടുവിൽ ജീവിച്ച അവൾ ആരോരുമില്ലാത്തവളായി പോയത് അവളുടെ മാത്രം കുറ്റമായിരുന്നു. അവളുടെ പ്രിയ ഭർത്താവ് അലെക്സിനെയും രണ്ടു മക്കളെയും ഇട്ടിട്ടു അവൾ അയാളുടെ കൂടെ ഒരു രാത്രി തന്റെ ആഭരണങ്ങൾ ഒക്കെയെടുത്തു ഒളിച്ചോടി പോയി. 
നിനക്കതിനു ഇങ്ങിനെ കഴിഞ്ഞു സോളി നീ സ്നേഹസമ്പന്നയായിരുന്നില്ലേ നിന്റെ മക്കൾ നിനക്കു പ്രണയിരുന്നില്ലേ? എവിടെയാണ് നിനക്കു തെറ്റുപറ്റിയതു. ഇന്നും ഞാൻ എന്റെ മനസ്സിൽ ഞാൻ ഈ ചോദ്യം ചോദിക്കാറുണ്ട്. എന്റെ മനസിനെ സമാധാനിപ്പിക്കാൻ ഞാൻ പറയുന്നതെന്താണെന്നോ പിശാച് കയറിയ ഒരു നിമിഷത്തിൽ ചെയ്ത തെറ്റ്. എനിക്കറിയാം എല്ലാവർക്കും  നിന്നെ വെറുപ്പാണെന്ന്.ഞാൻ എപ്പോഴും ഓർത്തു കരയാറുള്ള ഒരു സംഭവം ഉണ്ട് . നീ പറഞ്ഞില്ലേ ഒളിച്ചോടിയവൻ നിന്നെ  ഹോസ്റ്റലിൽ ഉപേക്ഷിച്ചു പോയതിനുശേഷം നിന്നെ കാണാൻ അലക്സ്‌ വന്നത്.
അലക്സിന്റെ കാൽക്കൽ വീണു നീ കരഞ്ഞപ്പോൾ കയ്യിൽനിന്നു കുറെ പൈസ എടുത്തുതന്നിട്ടു എനിക്ക് നിന്നെ ഇനി വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകുവാൻ പറ്റില്ലെന്നും എവിടെയെങ്കിലും പോയി ജീവിച്ചോളു എന്നുപറഞ്ഞു നിന്റെ നെറ്റിയിൽ അയാൾ അവസാനമായി ഉമ്മ വെച്ചതും. അയാളുടെ നിന്നോടുള്ള സ്നേഹമായിരുന്നില്ലേ അത്.നീ ഭാഗ്യമില്ലാത്തവളാണ് സോളി. അവന്റെ സ്നേഹം നിഷേധിച്ചു ഇറങ്ങിയ നിമിഷം നിന്റെ ലോകം അസ്തമിച്ചു.
അവിടെയും ഇവിടെയുമായി നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾ കടന്നുപോയി. അവളുടെ കുത്തഴിഞ്ഞ ജീവിതം അവളെ ഒരു കിഡ്‌നി രോഗിയാക്കി. അതിനിടയിൽ പലപ്പോഴും നീ എന്നെ കാണാൻ ശ്രെമിച്ചു. എല്ലാ കഥയും പറഞ്ഞു എന്നെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞിട്ട് നീ ചോദിച്ച ആ ചോദ്യം ഇന്നും എന്നെ അലട്ടാറുണ്ട്്.
ഞാൻ ചെയ്ത തെറ്റിന് ഇരുപത്തഞ്ചു വർഷം ഞാൻ കരഞ്ഞില്ലേ   ദൈവം പൊറുത്തു തരില്ലേ. എന്റെ മക്കൾ വളർന്നു വലുതായില്ലേ എനിക്കവരെ ഒന്ന് കണ്ടു അവരുടെ കാൽക്കൽ വീണു ഒന്ന് മാപ്പ് ചോദിക്കാൻ കിട്ടുമോ .നിന്റെ ശവശരീരം കുപ്പതൊട്ടൊയിൽ എറിഞ്ഞു കളയുമെന്ന് പറഞ്ഞവരോടൊക്കെ നീ പറഞ്ഞു ഇല്ല അവൾ വരും അവളെന്നെ ഇവിടുന്നു രക്ഷിക്കും.  നിന്നെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും നിന്റെ ആഗ്രഹങ്ങൾ സാധിച്ചുതരാൻ എനിക്ക് കഴിഞ്ഞു മക്കളെയും, കൂടെപ്പിറപ്പുകളെയും ഒരു നോക്ക് കാണാൻ ഞാൻ ഒരു കാരണമായി.

നിന്റെ മകനുമായുള്ള കൂടിക്കാഴ്ച അതെന്നെ ഇന്നും കരയിക്കാറുണ്ട്.അവന്റെ പാദങ്ങളിൽ വീണു കരഞ്ഞു മാപ്പപേക്ഷിച്ച നിമിഷങ്ങളിൽ നിന്റെ എല്ലാ പാപവും ഈശ്വരൻ പൊറുത്തുകാണും. പശ്ചാത്താപം അതാണല്ലോ ഏറ്റവും വലുത്.

ഹലോ ബ്ലസ് – പ്രശസ്ത പിന്നണി ഗായിക ആശാലത/ ആശേച്ചി യുടെ റേഡിയോ പ്രോഗ്രാം യൂട്യൂബിൽ കേൾക്കുക


നിനക്കു ഒരു സമാധാനമരണം കിട്ടിയില്ലേ സോളി നീ മരിച്ചപ്പോൾ നിന്റെ ശരീരം അനാഥമായി കളഞ്ഞില്ല,വീട്ടുകാർ വന്നില്ലെങ്കിലും എന്റെ അമ്മ അതെല്ലാം ഭംഗിയായ്  ചെയ്തു.നിന്റെ അരുമല്ലായിരുന്നിട്ടും ഞാൻ നിനക്കു ആരോ ആയി. ഇന്നും നീ എന്റെ കൂടെ പിറക്കാത്ത സഹോദരിയാണ്.
ബസ്സ് സ്റ്റോപ്പിൽ എത്തി കണ്ടക്ടർ സ്ഥാലപ്പേരു പറഞ്ഞപ്പോഴാണ് എന്റെ ഓർമകളിൽ നിന്നു ഞാൻ ഞെട്ടിയുണർന്നതു. വെളിയിൽ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ നീ ഒരിക്കൽ പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ വീണ്ടും കേട്ടു 
“നീ എന്റെ ആരുമല്ല എന്നാലും നീയുണ്ടാകുമെന്ന ഉറപ്പുണ്ട്. നിന്നെ ഞാൻ അത്രയ്ക്ക് സ്നേഹിക്കുന്നു “
വീട്ടിൽ കയറി സാധനങ്ങൾ സോഫയിൽ ഇട്ടിട്ടു വാഷ്‌റൂമിൽ കയറി മുഖം ഒന്ന് കഴുകി കണ്ണാടിയിൽ നോക്കി തന്നെത്താൻ  പറഞ്ഞു എനിക്കും നിന്നെ ഇഷ്ട്ടമാണ് സോളി. 
സ്വർഗത്തിൽ എനിക്ക്കൂടി ഒരു സീറ്റ്‌ നിന്റെ അരികിൽ പിടിച്ചു വെക്കണേ.

കല്യാണവിശേഷങ്ങൾ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു

അരൂർ: സൗത്ത് - നോർത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി.പി. എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു.പോൾ കളത്തറ ഉദ്ഘാടനം ചെയ്തു. സുകുമാരപിള്ള,കെ.നവാസ് ,എം...

കൈപ്പമംഗലത്ത് ജനകീയ സ്ഥാനാര്‍ത്ഥി: വിഭാഗീയതക്ക് തുടക്കമിട്ട് യുവനേതാവ്, തടയിട്ട് യുഡിഎഫ് നേതൃത്വം

തൃശ്ശൂർ: കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടികൾക്കെതിരെ അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യയുളളവരെ മാത്രം...

മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം

കൊച്ചി : മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം മട്ടാഞ്ചേരി സലഫി സെൻ്ററിൽ നടത്തി. സംഗമം ശ്രീമതി കെ എ അൻസിയ (ഡെപ്യൂട്ടി മേയർ കൊച്ചിൻ കോർപ്പറേഷൻ) ഉദ്ഘാടനം...

ശ്രീഗുരുജി സ്മൃതികണങ്ങളുടെ പ്രകാശനവും ‘വീട്ടില്‍ ഒരു പുസ്തകശാല’ പദ്ധതി ഉദ്ഘാടനവും

കൊച്ചി: രാധേശ്യാം ബങ്ക രചിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് പാ. സ ന്തോഷ് പരിഭാഷപ്പെടുത്തിയ  'ശ്രീഗുരുജി സ്മൃതികണങ്ങള്‍'  പ്രകാശനം ചെയ്തു. ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച...

Recent Comments