Sunday, February 28, 2021
Home WORLD ജോ ബൈഡൻ എന്ന ഫുൾ ടൈം രാഷ്ട്രീയക്കാരന്റെ ജിവിത കഥ

ജോ ബൈഡൻ എന്ന ഫുൾ ടൈം രാഷ്ട്രീയക്കാരന്റെ ജിവിത കഥ

1942 നവംബര്‍ 20-നാണ് ബൈഡന്റെ ജനനം. അതുപോലൊരു നവംബറിലാണ് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് പ്രഥമ പൗരനായി എത്തുന്നതും. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ബൈഡൻ 1973 മുതല്‍ 2009 വരെ ഡെലവെയറിൽ നിന്നുള്ള സെനറ്ററായിരുന്നു. 2009 മുതല്‍ 2017 വരെ അമേരിക്കൻ വൈസ് പ്രസിഡന്റുമായി. ബാരക് ഒബാമയായിരുന്നു അക്കാലത്ത് അമേരിക്കൻ പ്രസിഡന്റ്.

അമേരിക്ക ഇന്നുവരെ കണ്ടിട്ടില്ലാത്ത അതിനാടകീയമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ പ്രസിഡന്റ് പദവിയിലെത്തിയ ഡെമോക്രാറ്റ് നേതാവാണ് ജോസഫ് റോബിനെറ്റ് ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡൻ. തെരഞ്ഞെടുപ്പ് പോരാട്ടത്തിലെന്ന പോലെ ബൈഡന്റെ രാഷ്ട്രീയ- സ്വകാര്യ  ജീവിതവും പോരാട്ടങ്ങളുടെതും വെല്ലുവിളികളുടേതുമായിരുന്നു. വെറും ഒറ്റദിവസം കൊണ്ടല്ല, കാലങ്ങൾ നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനൊടുവിലാണ് ബൈഡൻ അമേരിക്കൻ പ്രസിഡ‍ന്റെ കസേരയിൽ എത്തുന്നത്.

ഫിലാഡൽഫിയയിലെ സ്‌ക്രാന്റണിലായിരുന്നു ബൈഡന്റെ കുട്ടിക്കാലം. പത്താം വയസിലാണ് ഡെലവെയറിലെത്തുന്നത്. സ്കൂളിൽ, ബൈഡൻ എന്ന പേരു പറയുമ്പോൾ തന്നെ ‘ബൈ-ബൈ’ എന്ന് സഹപാഠികൾ പരിഹസിച്ചിരുന്നു. കോളജ് വിദ്യാഭ്യാസത്തിനു ശേഷം വിയറ്റ്നാം യുദ്ധ സേവനത്തിന് ബൈഡൻ സ്വമേധയാ തയാറായെങ്കിലും മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടു.1970 ല്‍ ന്യൂ കാസില്‍ കൗണ്ടി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബൈഡൻ പാർലമെന്ററി രാഷ്ട്രീയം ആരംഭിക്കുന്നത്. ആറാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായിരുന്നു ബൈഡൻ. 1972 ല്‍ ഡെലവെയറില്‍ നിന്ന് യുഎസ് സെനറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിഅംഗവും ഒടുവില്‍ ചെയര്‍മാനുമായി. 1991 ലെ ഗള്‍ഫ് യുദ്ധത്തിന് എതിരായിരുന്ന ബൈഡൻ കിഴക്കന്‍ യൂറോപ്പിലേക്ക് നാറ്റോ സഖ്യം വ്യാപിപ്പിക്കുന്നതിനും 1990 കളിലെ യുഗോസ്ലാവ് യുദ്ധങ്ങളിലെ ഇടപെടലിനും പിന്തുണ നല്‍കി. 2002 ലെ ഇറാഖ് യുദ്ധത്തിന് അംഗീകാരം നല്‍കുന്ന പ്രമേയത്തെയും പിന്തുണച്ചു. 1987 മുതല്‍ 1995 വരെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ അധ്യക്ഷനായി. തുടർന്ന് ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റും. 77 കാരനായ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായമുള്ള വ്യക്തി കൂടിയാണ്.

രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കിടയിലും ബൈഡൻ സ്വകാര്യ ജീവിതത്തിൽ ദുരന്തങ്ങളെ അതിജീവിച്ച വ്യക്തി കൂടിയാണ്. 1972 ഡിസംബര്‍ 18 ന് ഡെലവെയറിലെ ഹോക്കെസിലുണ്ടായ വാഹനാപകടത്തില്‍ ബൈഡന്റെ ഭാര്യ നീലിയയും ഒരു വയസുള്ള മകളും കൊല്ലപ്പെട്ടു. മക്കളായ ബ്യൂ, ഹണ്ടര്‍ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.മക്കളെ പരിചരിക്കുന്നതിനായി രാഷ്ട്രീയം പൂർണമായും ഉപേക്ഷിക്കുന്നതിനെ കുറിച്ചുപോലും ബൈഡൻ അക്കാലത്ത് ആലോചിച്ചിരുന്നു. 1977- ൽ തന്റെ രണ്ടാം വിവാഹത്തിൽ ബൈഡൻ അധ്യാപികയായ ജില്ലി ട്രേസി ജേക്കബ്സിനെ ജീവിതസഖിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇന്ധനവില കുത്തനെ ഉയരുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്ബത് മാസം...

നിയമസഭാ തിരഞ്ഞെടുപ്പ്: ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും: കളക്ടർ

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി...

മാതൃഭാഷയിൽ നൈപുണ്യശേഷി വികസന കോഴ്സുകളുമായി യുവസംരംഭകർ

കൊച്ചി: കോവിഡ്കാലത്തെ ഫലപ്രദമായി ഉപയോഗിച്ച് തന്റെ ആശയത്തെ വിജകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ.ജോർജ് എന്ന 23കാരന്‍. കോവിഡ് വന്നതോടെ ക്ലാസ്മുറികളില്‍ നേരിട്ടെത്തിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയും പകരമെന്തെന്ന ചിന്തയ്ക്ക്...

അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ ഷോർട്ട് ഫിലിം ഷോ സംഘടിപ്പിച്ചു

മൂവാറ്റുപുഴ - അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച 3-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററില്‍ വച്ചു നടന്നു. അതില്‍...

Recent Comments