Sunday, February 28, 2021
Home PRAVASI ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ഒന്നാമതായി എം....

ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ഒന്നാമതായി എം. .എ.യൂസഫലി

ദുബായ്: ഫോബ്സ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ വ്യവസായികളുടെ പട്ടിക പുറത്തിറക്കി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് പട്ടിമയിൽ ഒന്നാമത്. മലയാളികൾക്ക് പ്രാമുഖ്യമുള്ള പട്ടികയിലെ മുപ്പത് പേരും യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ്.

ലാൻഡ് മാർക്ക് ഗ്രൂപ്പ് സി.ഇ. ഒ. രേണുക ജഗ്തിയാനി, ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. സ്റ്റാലിയൻ ഗ്രൂപ്പ് ചെയർമാൻ സുനിൽ വാസ്വാനി, ആർ. പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, വി.പി. എസ്. ഗ്രൂപ്പ് ചെയർമാൻ ഷംസീർ വയലിൽ, ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ, ലുലു ഫൈനാൻഷ്യൽ ഗ്രൂപ്പ് എം.ഡി. അദീബ് അഹമ്മദ്, കെഫ് ഗ്രൂപ്പ് ചെയർമാൻ ഫൈസൽ കെട്ടിക്കോള്ളൻ എന്നിവരാണ് പട്ടികയിലുള്ള പ്രമുഖരായ മലയാളി വ്യവസായികൾ.

അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഗൾഫ് രാജ്യങ്ങളിലെ റീട്ടെയിൽ മേഖലയിൽ പുത്തൻ ഉണർവ് നൽകിയ വ്യവസായ പ്രമുഖനാണ്. വിവിധ ഗൾഫ് രാജ്യങ്ങളിലും ഈജിപ്തിലുമായി 198 ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമുള്ള ലുലു ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രമുഖമായ റീട്ടെയിൽ ബ്രാൻഡായി അറിയപ്പെടുന്നു. 28,000 മലയാളികൾ ഉൾപ്പെടെ മുപ്പതിനായിരത്തിലധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന ലുലു ഗ്രൂപ്പ് ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം കൂടിയാണ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്ന യൂസഫലി മേഖലയിലെ വാണിജ്യ വ്യാപാര രംഗത്ത് നിർണ്ണായക പങ്കാണ് വഹിക്കുന്നത്.

ആരോഗ്യം, ധനകാര്യം, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖർ. പട്ടികയിലെ മലയാളി പ്രാമുഖ്യം ഗൾഫ് രാജ്യങ്ങളിലെ വാണിജ്യ വ്യവസായ രംഗത്ത് നിർണ്ണായക സ്ഥാനമാണ് മലയാളി വ്യവസായികൾക്കുള്ളതിൻ്റെ തെളിവാണ്

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇന്ധനവില കുത്തനെ ഉയരുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്ബത് മാസം...

നിയമസഭാ തിരഞ്ഞെടുപ്പ്: ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും: കളക്ടർ

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി...

മാതൃഭാഷയിൽ നൈപുണ്യശേഷി വികസന കോഴ്സുകളുമായി യുവസംരംഭകർ

കൊച്ചി: കോവിഡ്കാലത്തെ ഫലപ്രദമായി ഉപയോഗിച്ച് തന്റെ ആശയത്തെ വിജകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ.ജോർജ് എന്ന 23കാരന്‍. കോവിഡ് വന്നതോടെ ക്ലാസ്മുറികളില്‍ നേരിട്ടെത്തിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയും പകരമെന്തെന്ന ചിന്തയ്ക്ക്...

അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ ഷോർട്ട് ഫിലിം ഷോ സംഘടിപ്പിച്ചു

മൂവാറ്റുപുഴ - അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച 3-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററില്‍ വച്ചു നടന്നു. അതില്‍...

Recent Comments