Saturday, January 23, 2021
Home ERNAKULAM സംവിധായകൻ കമലിന്റെ നിലപാടുകൾ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളി: കെ എസ് യു

സംവിധായകൻ കമലിന്റെ നിലപാടുകൾ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളി: കെ എസ് യു

കൊച്ചി : സംവിധായകൻ കമലിനെ നിലപാടുകൾ കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത്. എല്ലാ യോഗ്യതയും ഉള്ള ചെറുപ്പക്കാർ തൊഴിലിനായി കണ്ണീരണിഞ്ഞു കേഴുമ്പോൾ അവരെ അവഗണിച്ച് പിൻവാതിൽ നിയമനങ്ങൾക്ക്  ആണ് ഈ സർക്കാർ നേതൃത്വം കൊടുക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ നടപടിയാണ് സംവിധായകൻ കമൽന്റെ  ഇത്തരം പ്രവണതകൾ. കമലിന്റെ  നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു .കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ മധ്യമേഖലാ ക്യാമ്പ് എറണാകുളം ഡി.സി.സി ഓഫീസിൽ വെച്ച് നടന്നപ്പോൾ സംസാരിക്കുക ആയിരുന്നു അദ്ദേഹം .
കെഎസ്‌യു ശക്തിപ്പെടുത്തുന്നതിന് ഭാഗമായി പ്രാദേശിക തലത്തിൽ പതിനായിരം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നതിന്റെ ഭാഗമായാണ് കോട്ടയം ,ഇടുക്കി , തൃശ്ശൂർ , എറണാകുളം ,പാലക്കാട് എന്നീ ജില്ലകളിലെ ജില്ലാ ഭാരവാഹികളും അസംബ്ലി പ്രസിഡന്റ്മാരെയും ഉൾപ്പെടുത്തിയ മധ്യമേഖലാ ക്യാമ്പ് സംഘടിപ്പിച്ചത്. ഹൈബി ഈഡൻ എം.പി ക്യാമ്പ് ഉൽഘാടനം ചെയ്തു , കെ എസ് യു സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.യോഗത്തിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയിച്ച കെ എസ് യു ഭാരവാഹികളെ അനുമോദിച്ചു. ദേശീയ സംസ്ഥാന വൈസ് പ്രസിഡന്റ് വി പി അബ്ദുൽ റഷീദ്, നിഖിൽ ദാമോദരൻ, കെ എസ് യു  എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ഈ ജില്ലകളിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡണ്ടുമാർ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർ  ക്യാമ്പിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഭിഷാടകരെ പുനരധിവസിപ്പിക്കാനൊരുങ്ങി പാലാ നഗരസഭ

പാലാ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടർന്ന് നഗരസഭ ഇവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം...

യുഎഇ യിൽ 2021 ലെ റമദാന്‍, ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റമദാന്‍ ചന്ദ്രക്കല 2021 ഏപ്രില്‍ 12 ന് യുഎഇ സമയം വൈകുന്നേരം 6.31 ന് ദൃശ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാല്‍, റമദാന്‍ ഏപ്രില്‍ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികള്‍...

മൃൺമയി ജോഷി ഇനി പാലക്കാട് ജില്ലാ കളക്ടർ

പാലക്കാട് ജില്ലാ കളക്ടറായി. മൃണ്‍മയി ജോഷി ഐ.എ.എസ് ചുമതലയേറ്റു. നിലവിലെ ജില്ലാ കളക്ടര്‍ ശ്രീ.ഡി.ബാലമുരളി ഐ.എ.എസ് ലേബര്‍ കമ്മീഷണറായി നിയമിതനായ സാഹചര്യത്തില്‍ അദ്ദേഹം ചുമതലകള്‍ കൈമാറി.

പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. റോഡിന് ആവശ്യമായി വരുന്ന 340.63 ആർ...

Recent Comments