Saturday, January 23, 2021
Home ERNAKULAM എസ്ഡിപിഐ ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും 15 ന്

എസ്ഡിപിഐ ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും 15 ന്

കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ നിന്നും വിജയിച്ച എസ്.ഡി.പി.ഐ ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും ജനുവരി 15ന് ആലുവയിൽ നടക്കും.  വൈകീട്ട് 4.00 ന് ആലുവ ബാങ്ക് ജംഗ്ഷനിലെ അംബേദ്കർ സ്ക്വയറിൽ നടക്കുന്ന സ്വീകരണ സമ്മേളനം എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യും.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ അഞ്ചിടത്തുൾപ്പെടെ സംസ്ഥാനത്ത് നൂറ്റി രണ്ട് ജനപ്രതിനിധികൾ വിജയിച്ചിരുന്നു. ഇരുമുന്നണികൾക്കുമെതിരെ ഒറ്റക്ക് മത്സരിച്ച് വമ്പിച്ച മുന്നേറ്റമാണ് പാർട്ടി നടത്തിയത്.

സ്വീകരണ സമ്മേളനത്തിൽ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് റൈഹാനത്ത് ടീച്ചർ, എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറക്കൽ,സംസഥാന സെക്രട്ടേറിയറ്റ് അംഗം പി പി മൊയ്തീൻ കുഞ്ഞ്, ജില്ലാ പ്രസിഡൻ്റ് ഷെമീർ മാഞ്ഞാലി, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ഫസൽ റഹ്മാൻ,പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സലിം കുഞ്ഞുണ്ണിക്കര, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി വി.എം.ഫൈസൽ,എസ്.ഡി.ടി.യു.ജില്ലാ പ്രസിഡൻ്റ് റഷീദ് എടയപ്പുറം,വിമൻ ഇന്ത്യാ മൂവ്മെൻ്റ് ജില്ലാ പ്രസിഡന്റ് സുനിത നിസാർ എന്നിവർ സംസാരിക്കും.പരിപാടിയിൽ സംസ്ഥാന-ജില്ലാ നേതാക്കൾ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഭിഷാടകരെ പുനരധിവസിപ്പിക്കാനൊരുങ്ങി പാലാ നഗരസഭ

പാലാ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടർന്ന് നഗരസഭ ഇവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം...

യുഎഇ യിൽ 2021 ലെ റമദാന്‍, ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റമദാന്‍ ചന്ദ്രക്കല 2021 ഏപ്രില്‍ 12 ന് യുഎഇ സമയം വൈകുന്നേരം 6.31 ന് ദൃശ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാല്‍, റമദാന്‍ ഏപ്രില്‍ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികള്‍...

മൃൺമയി ജോഷി ഇനി പാലക്കാട് ജില്ലാ കളക്ടർ

പാലക്കാട് ജില്ലാ കളക്ടറായി. മൃണ്‍മയി ജോഷി ഐ.എ.എസ് ചുമതലയേറ്റു. നിലവിലെ ജില്ലാ കളക്ടര്‍ ശ്രീ.ഡി.ബാലമുരളി ഐ.എ.എസ് ലേബര്‍ കമ്മീഷണറായി നിയമിതനായ സാഹചര്യത്തില്‍ അദ്ദേഹം ചുമതലകള്‍ കൈമാറി.

പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. റോഡിന് ആവശ്യമായി വരുന്ന 340.63 ആർ...

Recent Comments