Saturday, January 23, 2021
Home ERNAKULAM ഭവനം സാന്ത്വനം ; ആദ്യ വീട് നെടുമ്പാശ്ശേരി മേഖലയിൽ നിർമ്മാണം തുടങ്ങും

ഭവനം സാന്ത്വനം ; ആദ്യ വീട് നെടുമ്പാശ്ശേരി മേഖലയിൽ നിർമ്മാണം തുടങ്ങും

സ്വന്തമായി വീടില്ലാത്ത പെൺമക്കൾ മാത്രമുള്ള, വിധവകൾക്ക് മുൻഗണന നൽകിക്കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഭവനം സ്വാന്തനം പദ്ധതിയിലെ ആദ്യ വീട് നെടുമ്പാശ്ശേരി മേഖലയിലെ മേയ്ക്കാട്  യൂണിറ്റിൽ നിർമിക്കുമെന്ന് നെടുമ്പാശ്ശേരി മേഖലാ പ്രസിഡണ്ട് സി. പി. തരിയൻ  പറഞ്ഞു. ജില്ലയിലെ പതിമൂന്ന്  മേഖലകളിലെയും അർഹതപ്പെട്ടവർക്ക് ഓരോ വീട് എന്ന പ്രഖ്യാപനവുമായാണ് ഭവനം സ്വാന്തനം പദ്ധതി തുടങ്ങിയിരിക്കുന്നത്. 450 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന വീടിന്റെ  നിർമാണ പ്രവർത്തനങ്ങൾക്കായി നെടുമ്പാശ്ശേരി മേഖലാ കമ്മിറ്റി ഒരുലക്ഷം രൂപ വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് സുബൈദ നാസറിന് കൈമാറി. നേരെത്തെ നെടുമ്പാശ്ശേരി മേഖല കമ്മിറ്റി സ്നേഹസ്പർശം പദ്ധതിയിലൂടെ കുറുമശ്ശേരിയിൽ കലേഷ് എന്ന യുവാവിനും, കെയർഹോം പദ്ധതിപ്രകാരം ചെങ്ങമനാട് പുത്തൻതോട്ടിൽ  തങ്കമ്മ പള്ളിക്കും വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു.വീടിന്റെ  ശിലാസ്ഥാപനം പതിനേഴാം തീയതി ഞായറാഴ്ച രാവിലെ 9  ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദ്ദീൻ നിർവഹിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി. സി. ജേക്കബ്‌, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ്  സുബൈദ നാസർ എന്നിവർ  അറിയിച്ചു. വനിതാ വിംഗ് നെടുമ്പാശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ മേഖലാ പ്രസിഡണ്ട് ഷൈബി ബെന്നി  അധ്യക്ഷയായിരുന്നു. മേഖല ജനറൽ സെക്രട്ടറി കെ. ബി.സജി, ഷാജു സെബാസ്റ്റ്യൻ, ജിന്നി പ്രിൻസ്, ഗിരിജ രഞ്ജൻ, കെ. ജെ. പോൾസൺ, വി. എ. ഖാലിദ്, ടി. എസ്. ബാലചന്ദ്രൻ, പി. കെ. എസ്തോസ്, കെ. ജെ. ഫ്രാൻസിസ്, എൻ. എസ്. ഇളയത്, സി. വി. ബിജീഷ്, വി. എ. പ്രഭാകരൻ, ഡേവിസ് മൊറേലി, ഹേമ അനിൽ, ഉഷ ദിവാകരൻ, ഗീത ജോഷി എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഭിഷാടകരെ പുനരധിവസിപ്പിക്കാനൊരുങ്ങി പാലാ നഗരസഭ

പാലാ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടർന്ന് നഗരസഭ ഇവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം...

യുഎഇ യിൽ 2021 ലെ റമദാന്‍, ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റമദാന്‍ ചന്ദ്രക്കല 2021 ഏപ്രില്‍ 12 ന് യുഎഇ സമയം വൈകുന്നേരം 6.31 ന് ദൃശ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാല്‍, റമദാന്‍ ഏപ്രില്‍ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികള്‍...

മൃൺമയി ജോഷി ഇനി പാലക്കാട് ജില്ലാ കളക്ടർ

പാലക്കാട് ജില്ലാ കളക്ടറായി. മൃണ്‍മയി ജോഷി ഐ.എ.എസ് ചുമതലയേറ്റു. നിലവിലെ ജില്ലാ കളക്ടര്‍ ശ്രീ.ഡി.ബാലമുരളി ഐ.എ.എസ് ലേബര്‍ കമ്മീഷണറായി നിയമിതനായ സാഹചര്യത്തില്‍ അദ്ദേഹം ചുമതലകള്‍ കൈമാറി.

പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. റോഡിന് ആവശ്യമായി വരുന്ന 340.63 ആർ...

Recent Comments