യുവജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അതിന്റെ നിയമ -വശങ്ങള് മനസ്സിലാക്കി കൊടുക്കുക, യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യ വിപത്തുകളായ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍, നിരോധിക്കപ്പെട്ട മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഉപയോഗവും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക തുടങ്ങിയ ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ ബോധവത്കരണ ഹ്രസ്വചിത്രം ഒരുക്കുന്നു. തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ച ഹ്രസ്വചിത്രത്തിന്റെ ഉദ്ഘാടനം ക്ലാപ്പ് അടിച്ചു യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോം നിര്‍വഹിച്ചു. രതീഷ് രോഹിണിയാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകന്.ശരത് അപ്പാനി, വിനീത, ബേബി ശ്രയാ ശ്യാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Recent Comments
Hello world!
on