Saturday, January 23, 2021
Home INDIA രാജ്യത്തെ പക്ഷിപ്പനിയുടെ സ്ഥിതി വിവരം

രാജ്യത്തെ പക്ഷിപ്പനിയുടെ സ്ഥിതി വിവരം

2021 ജനുവരി 13 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 10 സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ജമ്മു-കാശ്മീരിലെ ഒരു ജില്ലയിലും, ജാർഖണ്ഡിലെ 4 ജില്ലകളിലും പക്ഷികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2021 ജനുവരി 12ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയുടെ കീഴിൽ ഒരു വീഡിയോ കോൺഫറൻസ് സംഘടിപ്പിക്കുകയും, 17 സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുകയും ചെയ്തു. കർമ്മ പദ്ധതി 2021 അനുസരിച്ച്, പക്ഷിപ്പനി വ്യാപനം തടയുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പ്രതിരോധ സുരക്ഷാ ഉപകരണങ്ങൾ ആവശ്യമായ അളവിൽ വിതരണം ചെയ്യുന്നതിനും പൗൾട്രി ഫാമുകളിൽ ജൈവ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധ വേഗത്തിൽ കണ്ടെത്തുന്നതിന് സംസ്ഥാന തലങ്ങളിൽ ബി എസ് എൽ ll ലാബുകൾ കണ്ടെത്താനും നിർദേശം നൽകി.
കോഴികളിലും, താറാവുകളിലും രോഗം പടരുന്നില്ലെന്ന് ഉറപ്പു വരുത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി, താറാവ്, അവയുടെ മുട്ട എന്നിവയുടെ വിതരണം നിരോധിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം തീരുമാനങ്ങൾ പുനപരിശോധിക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
പക്ഷിപ്പനി സംബന്ധിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരണം. സംസ്ഥാനങ്ങൾക്ക് ആവശ്യമായ ധനസഹായവും കേന്ദ്ര ഗവൺമെന്റ് ഉറപ്പുനൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഭിഷാടകരെ പുനരധിവസിപ്പിക്കാനൊരുങ്ങി പാലാ നഗരസഭ

പാലാ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടർന്ന് നഗരസഭ ഇവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം...

യുഎഇ യിൽ 2021 ലെ റമദാന്‍, ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റമദാന്‍ ചന്ദ്രക്കല 2021 ഏപ്രില്‍ 12 ന് യുഎഇ സമയം വൈകുന്നേരം 6.31 ന് ദൃശ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാല്‍, റമദാന്‍ ഏപ്രില്‍ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികള്‍...

മൃൺമയി ജോഷി ഇനി പാലക്കാട് ജില്ലാ കളക്ടർ

പാലക്കാട് ജില്ലാ കളക്ടറായി. മൃണ്‍മയി ജോഷി ഐ.എ.എസ് ചുമതലയേറ്റു. നിലവിലെ ജില്ലാ കളക്ടര്‍ ശ്രീ.ഡി.ബാലമുരളി ഐ.എ.എസ് ലേബര്‍ കമ്മീഷണറായി നിയമിതനായ സാഹചര്യത്തില്‍ അദ്ദേഹം ചുമതലകള്‍ കൈമാറി.

പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. റോഡിന് ആവശ്യമായി വരുന്ന 340.63 ആർ...

Recent Comments