.കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ബ്രിട്ടനിൽ മൂന്നാം ലോക്ക്ഡൗൺ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്.കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ഫെബ്രുവരി പകുതി വരെയാണ് സമ്പൂർണ ലോക്ഡൗൺ. കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ സ്കൂളുകളും അടച്ചിടും. അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത് എന്നും ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് ബോറിസ് ജോൺസൺ പറഞ്ഞു. പുതിയ കോവിഡ് വൈറസ് വളരെയേറെ സൂക്ഷിക്കേണ്ട ഒന്നാണെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. രാജ്യത്തെ ആശുപത്രികളും ആരോഗ്യ പ്രവർത്തകരും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.
Recent Comments
Hello world!
on