Saturday, January 23, 2021
Home MOVIES പ്രത്യാശയുടെ സത്യദീപവുമായി സത്യം ഓഡിയോസിന്റെ പുതിയ ഗാനം പുറത്തിറങ്ങി

പ്രത്യാശയുടെ സത്യദീപവുമായി സത്യം ഓഡിയോസിന്റെ പുതിയ ഗാനം പുറത്തിറങ്ങി

തൊടുപുഴ: ബേബിജോൺ കലയന്താനി രചനയും സംഗീതവും നിർവ്വഹിച്ച് ജാസി ഗിഫ്റ്റും, വൈക്കം വിജയലക്ഷ്മിയും ചേർന്നാലപിച്ച “വാ വാ വാനദൂതരെ വരൂ വരൂ …”എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.
രചനയിലും ഈണത്തിലും നിറഞ്ഞു നിൽക്കുന്ന ദൈവീകതയും, പുതുമയാർന്ന ഓർക്കസ്ട്രേഷനും , ജാസി ഗിഫ്റ്റിന്റെയും വൈക്കം വിജയലക്ഷ്മിയുടേയും വ്യത്യസ്ഥമായ ആലാപനശൈലിയും , ദൈവപിതാവിനെ സ്തുതിക്കുന്ന ഈ ഗാനം കേൾക്കാൻ പുതുമയുള്ളതും ഇമ്പമുള്ളതുമാക്കുന്നു. പുതുവത്സരത്തിൽ എല്ലാവർക്കും പ്രത്യാശയുടെ അനുഭൂതി പകരുന്ന ഒരു നല്ല ക്രിസ്തീയ ഗാനമാണിത്.
“സത്യദീപം” എന്ന ഈ ആൽബത്തിലെ മറ്റു ഗാനങ്ങൾ ബിജു നാരായണൻ, നജീം അർഷാദ് ,ചിത്ര അരുൺ, രമേഷ് മുരളീ തുടങ്ങിയവർ ആലപിച്ചിരിക്കുന്നു .

ഗാനം കേൾക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഭിഷാടകരെ പുനരധിവസിപ്പിക്കാനൊരുങ്ങി പാലാ നഗരസഭ

പാലാ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടർന്ന് നഗരസഭ ഇവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം...

യുഎഇ യിൽ 2021 ലെ റമദാന്‍, ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റമദാന്‍ ചന്ദ്രക്കല 2021 ഏപ്രില്‍ 12 ന് യുഎഇ സമയം വൈകുന്നേരം 6.31 ന് ദൃശ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാല്‍, റമദാന്‍ ഏപ്രില്‍ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികള്‍...

മൃൺമയി ജോഷി ഇനി പാലക്കാട് ജില്ലാ കളക്ടർ

പാലക്കാട് ജില്ലാ കളക്ടറായി. മൃണ്‍മയി ജോഷി ഐ.എ.എസ് ചുമതലയേറ്റു. നിലവിലെ ജില്ലാ കളക്ടര്‍ ശ്രീ.ഡി.ബാലമുരളി ഐ.എ.എസ് ലേബര്‍ കമ്മീഷണറായി നിയമിതനായ സാഹചര്യത്തില്‍ അദ്ദേഹം ചുമതലകള്‍ കൈമാറി.

പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. റോഡിന് ആവശ്യമായി വരുന്ന 340.63 ആർ...

Recent Comments