Saturday, January 23, 2021
Home WORLD ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ ഭയപ്പെടേണ്ടതില്ല; ആരോഗ്യ വിദഗ്ധർ

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ ഭയപ്പെടേണ്ടതില്ല; ആരോഗ്യ വിദഗ്ധർ

യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ ഭയപ്പെടേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാറില്‍ ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.  ഡെല്‍ഹി എയിംസ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഈ വിഷയത്തെ അധികരിച്ച് സംസാരിച്ചത്. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്നും മെഡിക്കല്‍ സംഘം വിലയിരുത്തി.

ഇന്ത്യയില്‍ ഇതുവരെ 25 പേരിലാണ് യുകെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെല്ലാം തന്നെ മാനദണ്ഡങ്ങളനുസരിച്ച് ഐസൊലേഷനിലാണുള്ളത്. തീര്‍ച്ചയായും ഈ വൈറസിന്റെ വ്യാപനം തടയേണ്ടതുണ്ട്, അതേസമയം വലിയ തോതിലുള്ള ആശങ്ക ഇതെച്ചൊല്ലി ആവശ്യമില്ല- ഡോക്ടര്‍മാരുടെ സംഘം ചൂണ്ടിക്കാട്ടി. 

ഇന്ത്യയെ സംബന്ധിച്ച് വലിയൊരു വിഭാഗം കോവിഡ്-19നെതിരെ ഇമ്മ്യൂണിറ്റി ആര്‍ജ്ജിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ഇതിനുദാഹരണമാണ്. മഹാരാഷ്ട്രയിലെ ധാരാവി തന്നെ ഇതിന് തെളിവായെടുക്കാം..’- എയിംസില്‍ നിന്നുള്ള ഡോ. സഞ്ജയ് റായ് പറഞ്ഞു.

‘ഇപ്പോള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള യുകെ വൈറസ് രോഗം തീവ്രമാക്കാന്‍ കഴിവുള്ള രോഗകാരിയല്ല. അങ്ങനെ തെളിയിക്കുന്ന ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. അതിനാല്‍ തന്നെ വലിയ ആശങ്ക വേണ്ടതില്ല. ഇതിനെതിരെ വാക്സിന്‍ ഫലപ്രദമായിരിക്കില്ല എന്ന പ്രചാരണങ്ങളും വിശ്വസിക്കരുത്. അങ്ങനെയൊരു മുന്‍വിധിയിലേക്ക് നാമിപ്പോള്‍ എത്തേണ്ടതില്ല. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ ഇനിയും കൃത്യമായി പാലിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ഗുണകരമല്ല..’- ഫോര്‍ടിസ് ആശുപത്രിയില്‍ നിന്നുള്ള ഡോ. ജെ സി സൂരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഭിഷാടകരെ പുനരധിവസിപ്പിക്കാനൊരുങ്ങി പാലാ നഗരസഭ

പാലാ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടർന്ന് നഗരസഭ ഇവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം...

യുഎഇ യിൽ 2021 ലെ റമദാന്‍, ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റമദാന്‍ ചന്ദ്രക്കല 2021 ഏപ്രില്‍ 12 ന് യുഎഇ സമയം വൈകുന്നേരം 6.31 ന് ദൃശ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാല്‍, റമദാന്‍ ഏപ്രില്‍ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികള്‍...

മൃൺമയി ജോഷി ഇനി പാലക്കാട് ജില്ലാ കളക്ടർ

പാലക്കാട് ജില്ലാ കളക്ടറായി. മൃണ്‍മയി ജോഷി ഐ.എ.എസ് ചുമതലയേറ്റു. നിലവിലെ ജില്ലാ കളക്ടര്‍ ശ്രീ.ഡി.ബാലമുരളി ഐ.എ.എസ് ലേബര്‍ കമ്മീഷണറായി നിയമിതനായ സാഹചര്യത്തില്‍ അദ്ദേഹം ചുമതലകള്‍ കൈമാറി.

പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. റോഡിന് ആവശ്യമായി വരുന്ന 340.63 ആർ...

Recent Comments