Thursday, September 16, 2021
Home IDUKKI മകനെ ഭയന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ : ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

മകനെ ഭയന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ : ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

 

മദ്യപാനിയായ മകന്‍ കൊല്ലുമെന്ന് ഭയന്ന് ആശുപത്രിയില്‍ അഭയം പ്രാപിക്കേണ്ടി വന്ന മാതാപിതാക്കള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ കഴിയുന്ന മുന്‍ ബാങ്ക് ജീവനക്കാരനായ പിതാവിനും കാന്‍സര്‍ രോഗിയായ മാതാവിനും സംരക്ഷണം നല്‍കാനാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഇടപെട്ടത്. വെങ്ങല്ലൂര്‍ സ്വദേശിയാണ് ഇവര്‍.  

ഇവരുടെ മകന് 54 വയസ്സു പ്രായമുണ്ട്.  മദ്യവും മറ്റ്  ലഹരി മരുന്നുകള്‍ക്കും അടിമയായ മകന്‍ പണത്തിന് വേണ്ടിയാണ് തങ്ങളെ ഉപദ്രവിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.  പണം കൊടിത്തില്ലെങ്കില്‍ മര്‍ദ്ദിക്കും.  ഓഗസ്റ്റ് 19 ന് ആയുധം ഉപയോഗിച്ച് മാതാപിതാക്കളെ മര്‍ദ്ദിച്ചു.  തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.  പിതാവ് നേരിട്ട് തൊടുപുഴ പോലീസിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.  മകന്‍ വീട്ടിലുള്ളതു കാരണം പോകാന്‍ പേടിയാണെന്ന് പിതാവ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.  തങ്ങളെ കൊല്ലുമെന്നാണ് മകന്റെ ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു.  വീട്ടുസാധനങ്ങളെല്ലാം  മദ്യം വാങ്ങാന്‍ വിറ്റതായും പരാതിയിലുണ്ട് .  ഇടുക്കി ജില്ലാ പോലീസ് മേധാവി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X