Thursday, September 16, 2021
Home WORLD അമേരിക്കയും, ലോകരാജ്യങ്ങളും നടുങ്ങി നിന്ന ആ ദിവസത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്

അമേരിക്കയും, ലോകരാജ്യങ്ങളും നടുങ്ങി നിന്ന ആ ദിവസത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്

ലോ​ക​ച​രി​ത്ര​ത്തെ പ​ല​രീ​തി​യി​ല്‍ വി​ഭ​ജി​ക്കാ​റും അ​ട​യാ​ള​പ്പെ​ടു​ത്താ​റു​മു​ണ്ട്. നാം ​ജീ​വി​ക്കു​ന്ന ലോ​ക​ത്തെ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ക 11 സെ​പ്​​റ്റം​ബ​ര്‍ 2001നു​ശേ​ഷ​മു​ള്ള കാ​ലം എ​ന്നാ​യി​രി​ക്കും.

അ​മേ​രി​ക്ക​യി​ലെ ഐ​തി​ഹാ​സി​ക​മാ​യ വേ​ള്‍​ഡ്​ ട്രേ​ഡ്​ സെന്‍റ​റും പെന്‍റ​ഗ​ണ്‍ ബി​ല്‍​ഡി​ങ്ങും ആ​ക്ര​മി​ക്ക​​പ്പെ​ട്ട ദി​വ​സം. ലോ​ക​ക്ര​മ​ത്തെ​ത്ത​ന്നെ മു​ച്ചൂ​ടും മാ​റ്റി​മ​റി​ച്ച ആ ​ഭീ​ക​രാ​ക്ര​മ​ണം അ​ര​ങ്ങേ​റി​യി​ട്ട്​ ഇ​ന്നേ​ക്ക്​ ര​ണ്ടു​ പ​തി​റ്റാ​ണ്ട്​ പൂ​ര്‍​ത്തി​യാ​വു​ന്നു. കാ​ല​ി​ഫോ​ര്‍​ണി​യ വ​ഴി പോ​കേ​ണ്ടി​യി​രു​ന്ന നാ​ലു​ യാ​ത്രാ​വി​മാ​ന​ങ്ങ​ളാ​ണ്​ 19 പേ​ര​ട​ങ്ങു​ന്ന അ​ല്‍​ഖാ​ഇ​ദ ഭീ​ക​ര​സം​ഘം റാ​ഞ്ചി​യ​ത്. അ​തി​ല്‍ ​ ര​ണ്ടു​ വി​മാ​ന​ങ്ങ​ള്‍ ന്യൂ​യോ​ര്‍​ക്കി​ലെ വേ​ള്‍​ഡ്​ ട്രേ​ഡ്​ സെന്‍റ​റി​‍െന്‍റ ഇ​ര​ട്ട ഗോ​പു​ര​ങ്ങ​ളി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റ്റി. മ​റ്റൊ​ന്ന്​ വാ​ഷി​ങ്​​ട​ണി​ലെ പെന്‍റ​ഗ​ണ്‍ ബി​ല്‍​ഡി​ങ്ങി​ല്‍, നാ​ലാ​മ​ത്തെ വി​മാ​നം പെ​ന്‍​സ​ല്‍​വേ​നി​യ​യി​ല്‍ ത​ക​ര്‍​ന്നു​വീ​ഴു​ക​യും ചെ​യ്​​തു.

3000ത്തി​ലേ​റെ ജീ​വ​നു​ക​ളാ​ണ്​ പൊ​ലി​ഞ്ഞ​ത്. എ​ത്ര​യോ ഇ​ര​ട്ടി പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു. സം​ഭ​വം സൃ​ഷ്​​ടി​ച്ച മാ​ന​സി​ക-​സാ​മൂ​ഹി​ക ആ​ഘാ​ത​ങ്ങ​ള്‍ വി​വ​ര​ണ​ങ്ങ​ള്‍​ക്ക​പ്പു​റം. കാ​ര്യ​കാ​ര​ണ​ങ്ങ​ള്‍ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തും​മു​മ്ബ്​​ അ​ക്ര​മ​ത്തി​ന്​ പ​ക​രം​വീ​ട്ടാ​ന്‍ അ​ല്‍​ഖാ​ഇ​ദ ഭീ​ക​ര​ര്‍ ഒ​ളി​ച്ചു​പാ​ര്‍​ക്കു​ന്ന ഇ​ട​മെ​ന്നാ​രോ​പി​ച്ച്‌​ അ​ഫ്​​ഗാ​നി​സ്​​താ​നി​ലേ​ക്ക്​ അ​മേ​രി​ക്ക അ​ധി​നി​വേ​ശ​വു​മാ​രം​ഭി​ച്ചു. ര​ണ്ടു പ​തി​റ്റാ​ണ്ട്​ നീ​ണ്ട യു​ദ്ധ​ത്തി​നൊ​ടു​വി​ല്‍ ല​ക്ഷ്യ​മൊ​ന്നും നേ​ടാ​തെ ല​ക്ഷ​ക്ക​ണ​ക്കി​ന്​ മ​നു​ഷ്യ​രു​ടെ ജീ​വ​നും സ്വ​സ്​​ഥ​ത​യും ന​ശി​പ്പി​ച്ച്‌​ അ​മേ​രി​ക്ക​ന്‍ സൈ​ന്യം അ​വി​ടം​വി​ട്ടു​പോ​വു​ക​യും ചെ​യ്​​തു.


ആ ദിവസത്തെ സംഭവ വികാസങ്ങൾ ഇങ്ങനെ

രാ​വി​ലെ 7.59: ബോ​സ്​​റ്റ​ണി​ലെ ലോ​ഗ​ന്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ 81 യാ​ത്ര​ക്കാ​രെ​യും 11 ജീ​വ​ന​ക്കാ​രെ​യും വ​ഹി​ച്ച്‌​ ലോ​സ്​ ആ​ഞ്​​ജ​ല​സ്​ വ​ഴി​യു​ള്ള അ​മേ​രി​ക്ക​ന്‍ എ​യ​ര്‍​ലൈ​ന്‍​സി​‍െന്‍റ​ 11ാം നമ്പർ വി​മാ​നം പു​റ​പ്പെ​ടു​ന്നു. യാ​ത്ര​ക്കാ​രെ​ന്ന നാ​ട്യ​ത്തി​ല്‍ അ​ഞ്ചു​ ഭീ​ക​ര​രും അ​തി​ല്‍ ക​യ​റി​പ്പ​റ്റി​യി​രു​ന്നു.

8.14: 56 യാ​ത്ര​ക്കാ​രും ഒമ്പത്​​ ജീ​വ​ന​ക്കാ​രു​മ​ട​ങ്ങു​ന്ന യു​നൈ​റ്റ​ഡ്​ എ​യ​ര്‍​ലൈ​ന്‍​സി​‍െന്‍റ​ 175ാം നമ്പർവി​മാ​നം ലോ​ഗ​ന്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് പ​റ​ന്നു​യ​രു​ന്നു. ലോ​സ്​ ആ​ഞ്​​ജ​ല​സ്​ വ​ഴി​യു​ള്ള ഈ ​വി​മാ​ന​ത്തി​ലും അ​ഞ്ചു​ ഭീ​ക​ര​ര്‍ ക​യ​റി​യി​രു​ന്നു.

8.19: 11ാം നമ്പർ വി​മാ​ന​ത്തി​ല്‍ ദാ​നി​യേ​ല്‍ ലെ​വി​ന്‍ എ​ന്ന യാ​ത്ര​ക്കാ​ര​ന്​ ഭീ​ക​രി​ലൊ​രാ​ളു​ടെ കു​ത്തേ​ല്‍​ക്കു​ന്നു, വി​മാ​നം റാ​ഞ്ച​പ്പെ​ട്ട​താ​യി ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ക്കു​ന്നു.

8.20: അ​മേ​രി​ക്ക​ന്‍ എ​യ​ര്‍​ലൈ​ന്‍​സി​‍െന്‍റ​ 77ാം നമ്പർ വി​മാ​നം വാ​ഷി​ങ്​​ട​ണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ ലോ​സ്​ ആ​ഞ്​​ജ​ല​സി​ലേ​ക്ക്​ പ​റ​ന്നു​യ​രു​ന്നു.

8.42: യു​നൈ​റ്റ​ഡ്​ എ​യ​ര്‍​ലൈ​ന്‍​സി​‍െന്‍റ​ 93ാം നമ്പർ വി​മാ​നം 33 യാ​ത്ര​ക്കാ​രും ഏ​ഴു ജീ​വ​ന​ക്കാ​രു​മാ​യി പ​റ​ന്നു​യ​രു​ന്നു. നാ​ലു​ ഭീ​ക​ര​ര്‍ വി​മാ​ന​ത്തി​ലു​ണ്ട്.

8.46: റാ​ഞ്ച​പ്പെ​ട്ട 11ാം നമ്പർ വി​മാ​നം വേ​ള്‍​ഡ്​ ട്രേ​ഡ്​ സെന്‍റ​റി​‍െന്‍റ നോ​ര്‍​ത്ത്​ ട​വ​റി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 92 പേ​രും കൊ​ല്ല​പ്പെ​ടു​ന്നു.

8.50: വി​മാ​നം ത​ക​ര്‍​ന്ന വി​വ​രം പ്ര​സി​ഡ​ന്‍​റ്​ ജോ​ര്‍​ജ്​ ഡ​ബ്ല്യു. ബു​ഷ്​ അ​റി​യി​ക്കു​ന്നു.

8.50: 77ാം നമ്പർ വി​മാ​നം തെ​ക്ക​ന്‍ ഒ​ഹാ​യോ​യി​ല്‍​വെ​ച്ച്‌​ റാ​ഞ്ച​പ്പെ​ടു​ന്നു.

9.03: 175ാം നമ്പർ വി​മാ​നം വേ​ള്‍​ഡ്​ ട്രേ​ഡ്​ സെന്‍റ​റി​‍െന്‍റ സൗ​ത്ത്​ ട​വ​റി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റു​ന്നു.

9.28: 93ാം നമ്പർ വി​മാ​നം വ​ട​ക്ക​ന്‍ ഒ​ഹാ​യോ​യി​ല്‍ റാ​ഞ്ച​പ്പെ​ടു​ന്നു.

9.37: 77ാം നമ്പർ വി​മാ​നം പെന്‍റ​ഗ​ണ്‍ ബി​ല്‍​ഡി​ങ്ങി​ലി​ടി​ച്ച്‌​ തീ ​പ​ട​രു​ന്നു.

9.45: വി​മാ​ന​ങ്ങ​ളെ​ല്ലാം അ​ടി​യ​ന്ത​ര​മാ​യി സ​മീ​പ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഇ​റ​ക്കാ​ന്‍ യു.​എ​സ്​ ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ന്‍ (എ​ഫ്.​എ.​എ) നി​ര്‍​ദേ​ശം ന​ല്‍​കു​ന്നു.

9.57: 93ാം നമ്പർ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍ റാ​ഞ്ചി​ക​ള്‍​ക്കെ​തി​രെ ചെ​റു​ത്തു​നി​ന്ന്​ വി​മാ​ന​ത്തി​‍െന്‍റ നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു.

9.59: ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സൗ​ത്ത്​ ട​വ​ര്‍ ത​ക​ര്‍​ന്നു​ വീ​ഴു​ന്നു, 800ലേ​റെ ജീ​വ​നാ​ശം.

10.03: യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും കോ​ക്​​​പി​റ്റി​ല്‍ ഇ​ര​ച്ചു ക​യ​റി​യ​തി​നു പി​ന്നാ​ലെ 93ാം ന​മ്ബ​ര്‍ വി​മാ​നം പെ​ന്‍​സ​ല്‍​വേ​നി​യ​യി​ല്‍ ത​ക​ര്‍​ന്നു​വീ​ഴു​ന്നു. 40 പേ​ര്‍ മ​രി​ക്കു​ന്നു. മ​രി​ച്ച​വ​രി​ല്‍ റാ​ഞ്ചി​ക​ള്‍ ഇ​ല്ല.

10.28: വി​മാ​നം ഇ​ടി​ച്ച്‌​ 42 മി​നി​റ്റു​ക​ള്‍​ക്കു​ശേ​ഷം നോ​ര്‍​ത്ത്​​ ട​വ​റും ഇ​ടി​ഞ്ഞു​വീ​ഴു​ന്നു. കെ​ട്ടി​ട​ത്തി​ന​ക​ത്തും പ​രി​സ​ര​ത്തു​മു​ണ്ടാ​യി​രു​ന്ന 1600ലേ​റെ പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

10.50: പെന്‍റ​ഗ​ണി​‍െന്‍റ അ​ഞ്ചു​ നി​ല​ക​ള്‍ ത​ക​ര്‍​ന്നു​വീ​ഴു​ന്നു.

രാ​ത്രി 8.30: വൈ​റ്റ്​ ഹൗ​സി​ല്‍ പ്ര​സി​ഡ​ന്‍​റ്​ ബു​ഷ്​ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു. ഈ ​ദു​ഷ്​​ട​പ്ര​വൃ​ത്തി​ക്കു​ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തി മ​റു​പ​ടി ന​ല്‍​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X