Thursday, September 16, 2021
Home HEALTH എന്താണ് നിപ്പ????

എന്താണ് നിപ്പ????

കോഴിക്കോട് ജില്ലയിൽ നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിപ്പയെ കുറിച്ച് ഒരിക്കൽ കൂടി ഓർമ്മിക്കാം

എന്താണ് നിപ്പ ?

പാരാമിക്സോ കുടുംബത്തിൽപ്പെട്ട RNA വൈറസ് ആണ് നിപ്പ. മനുഷ്യരിൽ ഇതിന്റെ രോഗബാധയെ ഹ്യൂമൻ നിപ്പാ വൈറസ് ഇൻഫെക്ഷൻ (NiV) എന്ന് അറിയപ്പെടുന്നു.
വലിയ പഴം തീനി വവ്വാലുകളാണ് പ്രധാനമായും രോഗ വാഹകർ. രോഗവാഹകരായ വവ്വാലുകൾ ഭക്ഷിച്ച അവശിഷ്ടം കഴിച്ചിട്ടുള്ള പന്നികളും മറ്റു മൃഗങ്ങളും രോഗാണു സംഭരണിയായി മാറാം. 4 മുതൽ 14 ദിവസം വരെയാണ് ബീജ ഗർഭകാലം (ഇൻകുബേഷൻ).

പകരുന്നതെങ്ങനെ?

രോഗാണുബാധയുള്ള വവ്വാൽ, പന്നി എന്നിവയിലൂടെയോ രോഗബാധയുള്ള മനുഷ്യരിൽ നിന്നോ രോഗം പകരാം. പ്രകൃതിദത്ത വാഹകരിൽ നിന്ന് രോഗാണു ബാധിച്ച പഴങ്ങൾ ഭക്ഷിക്കുകയോ കള്ള് ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെയും
ഉണ്ടാവാം.

രോഗലക്ഷണങ്ങൾ

3 മുതൽ 14 ദിവസം വരെ നീണ്ടുനിൽക്കുന്ന പനി, തലവേദന, തലകറക്കം, മയക്കം, ഛർദ്ദി, അപസ്മാരം, മസ്തിഷ്കജ്വരം, അബോധാവസ്ഥ, വിഭ്രാന്തി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഈ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ എത്രയും പെട്ടെന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടേണ്ടതാണ്. രക്ത പരിശോധനയിലൂടെയാണ് രോഗം നിർണയിക്കുന്നത്.

പ്രതിരോധമാർഗങ്ങൾ

  1. വവ്വാൽ, മറ്റ് പക്ഷിമൃഗാദികൾ എന്നിവ ഭാഗികമായി ഭക്ഷിച്ച പഴങ്ങൾ/ കായ് കനികൾ കഴിക്കാതിരിക്കുക.
  2. വവ്വാലുകൾ ചേക്കേറുന്ന സ്ഥലങ്ങൾക്ക് സമീപമുള്ള കിണറുകൾ അവയുടെ ശരീര സ്രവങ്ങൾ വീഴാത്ത വിധം അടച്ച് സൂക്ഷിക്കുക.

നിപ്പ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങൾ സന്ദർശിക്കാതിരിക്കുക

  1. നിപ്പ രോഗം സ്ഥിരീകരിക്കപ്പെട്ട വ്യക്തികളുമായോ രോഗലക്ഷണങ്ങൾ ഉള്ളവരുമായോ സമ്പർക്കം ഉണ്ടാവാതിരിക്കുക.
  2. വനങ്ങളിലും വവ്വാലുകൾ ചേക്കേറുന്ന സ്ഥലങ്ങളിലും സന്ദർശനം നടത്താതിരിക്കുക.
  3. പന്നി വളർത്തൽ കേന്ദ്രങ്ങൾ, മറ്റ് ഫാമുകൾ എന്നിവ വവ്വാൽ കടക്കാത്തവിധം വലയിട്ട് സൂക്ഷിക്കുക.
  4. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
  5. വ്യക്തി ശുചിത്വം പാലിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X