Thursday, September 16, 2021
Home SPORTS ഐപിഎല്‍; ബട്‌ലർക്കും സ്റ്റോക്സിനും പകരക്കാരെ പ്രഖ്യാപിച്ച് രാജസ്ഥാൻ

ഐപിഎല്‍; ബട്‌ലർക്കും സ്റ്റോക്സിനും പകരക്കാരെ പ്രഖ്യാപിച്ച് രാജസ്ഥാൻ

ദുബായ്: ഐപിഎൽ രണ്ടാം ഘട്ടത്തിൽ നിന്ന് പിൻമാറിയ ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട് ലർക്കും ബെൻ സ്റ്റോക്സിനും പകരക്കാരെ പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസ്. വിൻഡീസ് താരങ്ങളായ എവിൻ ലൂയിസിനെയും ഒഷെയ്ൻ തോംസണെയുമാണ് സഞ്ജു സാംസൺ നയിക്കുന്ന റോയൽസ് ടീമിൽ ഉൾപ്പെടുത്തിയത്.

ബട്‍ലർക്ക് പകരമെത്തുന്ന എവിൻ ലൂയിസ് ഇടംകൈയൻ ഓപ്പണാണ്. 2018ലും 2019ലും മുംബൈ ഇന്ത്യൻ താരവുമായിരുന്നു. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെ ദുബായിലാണ് ഐപിഎല്ലിന്‍റെ രണ്ടാം ഘട്ട മത്സരങ്ങള്‍ നടക്കുക.

ടി20 ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ അഞ്ചാമത്തെ മികച്ച റണ്‍വേട്ടക്കാരനായ ലൂയിസ് 103 സിക്സുകള്‍ പറത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനായി കൂടുതല്‍ സിക്സ് പറത്തിയവരില്‍ 121 സിക്സുകള്‍ പറത്തിയിട്ടുള്ള ക്രിസ് ഗെയ്ല്‍ മാത്രമാണ്  ലൂയിസിന് മുന്നിലുള്ള ഏക താരം.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്‍റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയോറ്റ്സ് താരമാണ് ലൂയിസ്. ഒഷാനെ തോമസിന് റോയല്‍സില്‍ ഇത് രണ്ടാം ഊഴമാണ്. 2019ല്‍ റോയല്‍സ് താരമായിരുന്ന തോമസ് നാലു കളികളില്‍ അഞ്ച് വിക്കറ്റെടുത്തിരുന്നു.

ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ടാമ് ബട്‌ലര്‍ ഐപിഎല്ലില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. മാനസിക ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് അവധിയെടുത്തിരിക്കുകയാണ് ബെന്‍ സ്റ്റോക്സ്. ജോഫ്ര ആര്‍ച്ചറാകട്ടെ പരിക്കുമൂലം ദീര്‍ഘകാലമായി വിട്ടു നില്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X