Thursday, September 16, 2021
Home PRAVASI സൗദിയില്‍ നിന്നുള്ള പാല്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; ബഹ്റൈന്‍ വിപണിയെയും ബാധിക്കും

സൗദിയില്‍ നിന്നുള്ള പാല്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; ബഹ്റൈന്‍ വിപണിയെയും ബാധിക്കും

മനാമ: സൗദി അറേബ്യയില്‍ നിന്നുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കും. ഇവയ്ക്ക് നല്‍കിയിരുന്ന സബ്‌സിഡി പിന്‍വലിക്കാന്‍ സൗദി ക്യാബിനറ്റ് തീരുമാനിച്ചതോടെയാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയരുന്നത്. ഇതോടെ ബഹ്‌റൈനിലെ ഉപഭോക്താക്കള്‍ക്ക് സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തങ്ങളുടെ ഇഷ്ട പാല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ബുധനാഴ്ച മുതല്‍ കൂടുതല്‍ വില നല്‍കേണ്ടി വരും.

ഏതാനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് സൗദി കമ്പനികളില്‍ നിന്ന് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതായി ബഹ്‌റൈനിലെ ചില കടയുടമകളെ ഉദ്ധരിച്ച് ‘ന്യൂസ് ഓഫ് ബഹ്‌റൈന്‍’ റിപ്പോര്‍ട്ട് ചെയ്തു. 30 ശതമാനം മുതല്‍ 50ശതമാനം വരെ വില ഉയരുമെന്നാണ് കരുതുന്നത്. പാല്‍, തൈര്, ലബന്‍, റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന ക്രീം പോലെയുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉള്‍പ്പെടെ വില വര്‍ധിക്കും. പാല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഷിപ്പിങ്, ലോജിസ്റ്റിക്‌സ് എന്നിവയില്‍ 100 ശതമാനം വര്‍ധനവുണ്ടായിട്ടുള്ളതായി സൗദി കമ്പനികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X