Thursday, September 16, 2021
Home PRAVASI പൂനെ മലയാളിയായ ഡോ.പ്രകാശ് ദിവാകരനെ തേടിയെത്തി ഇന്റർനാഷണൽ ഗ്‌ളോറി അവാർഡ്

പൂനെ മലയാളിയായ ഡോ.പ്രകാശ് ദിവാകരനെ തേടിയെത്തി ഇന്റർനാഷണൽ ഗ്‌ളോറി അവാർഡ്

മുബൈ: ഇന്റര്‍നാഷണല്‍ ഗ്ലോറി അവാര്‍ഡിന് അര്‍ഹനായി ഡോ. പ്രകാശ് ദിവാകരന്‍. ഗോവയില്‍ വെച്ച് നടന്ന പരിപാടിയില്‍ സോനു സൂദ് അവാര്‍ഡ് വിതരണം ചെയ്യ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരാണ് പരിപാടിയുടെ ഭാഗമായത്. വിദ്യാഭ്യാസ വിദഗ്ധനും റിസര്‍ച്ചറും കൂടെയാണ് ഡോ.പ്രകാശ് ദിവാകരന്‍. ആലപ്പുഴ കായങ്കുളം സ്വദേശിയായ പ്രകാശ് ദിവാകരന്‍ മലയാളം സാഹിത്യത്തില്‍ ബിരുദാരിയാണ്. അദ്ദേഹം കൊമേഴ്സില്‍ മറ്റൊരു ബിരുദം കൂടെ കരസ്ഥമാക്കുകയുണ്ടായി. ജോലിയുടെ ആവശ്യത്തിന് വേണ്ടിയായിരുന്നു വീണ്ടും ഒരു ബിരുദം കരസ്ഥമാക്കിയത്. പിന്നീട് മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.എയും എം.ഫിലും നേടി. അലഹാബാദ് നെഹ്രു ഗ്രാമഭാരതി യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് ഡോക്ടറേറ്റ് എടുത്തത്. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഇരട്ട പി എച്ച്.ഡിയും കരസ്ഥമാക്കി തന്റെ പഠനത്തോടുളള ആവോളം ആസ്വദിക്കാന്‍ പ്രകാശ് ദിവാകരന് സാധിച്ചു. മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ നിന്നും രാജി വച്ച് പുതിയ തലമുറയ്ക്ക് വിദ്യപകര്‍ന്ന് നല്‍കുന്നതില്‍ വ്യാപൃതനായ പ്രകാശ് ദിവാകരന്‍ പൂനെയില്‍ വിദ്യാ തിലക് കോളേജ് സ്ഥാപിച്ച് പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. പ്രകാശ് ദിവാകരനെ തേടി ഇതിനോടകം തന്നെ നിരവധി പുരസ്‌ക്കാരങ്ങളും എത്തി. 2019 ലെ ഭാരത വിദ്യാഭ്യാസ അവാര്‍ഡ്, 2019 ലെ ഇന്റര്‍നാഷണല്‍ ഗ്ളോറി അവാര്‍ഡ്, ഗോള്‍ഡന്‍ എയിംസ് അവാര്‍ഡ്, ഡോ.റെഡ്ഡി ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഡോ. എ.പി. ജെ കലാം അവാര്‍ഡ്, 2020 ലെ അക്കാദമിക് എന്റര്‍പ്രണര്‍ഷിപ്പ് അവാര്‍ഡ് ഉള്‍പ്പെടെയുളള ബഹുമതികള്‍ എന്നിവ അതില്‍ ചിലതാണ്്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X