Thursday, September 16, 2021
Home MOVIES പുതിയ സന്തോഷം പങ്കുവച്ച് ‘മൗനരാഗം’ ടീം; ആശംസകളുമായി ആരാധകര്‍

പുതിയ സന്തോഷം പങ്കുവച്ച് ‘മൗനരാഗം’ ടീം; ആശംസകളുമായി ആരാധകര്‍

സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ വേഗത്തില്‍ സ്വീകാര്യത നേടിയ പരമ്പരയാണ് ‘മൗനരാഗം’. മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര മനോഹര മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. പ്രേക്ഷകര്‍ കാലങ്ങളായി കാത്തിരിക്കുന്ന ‘കല്ല്യാണി’യുടേയും ‘കിരണി’ന്‍റെയും വിവാഹം അടുത്തുകൊണ്ടിരിക്കുകയാണ്. അതിന്‍റെ ആവേശത്തിലാണ് പരമ്പരയുടെ പ്രേക്ഷകരും, ഒപ്പം അതില്‍ അഭിനയിക്കുന്ന താരങ്ങളും. കുറെ നാളായിട്ട് വിവാഹം എന്നുപറഞ്ഞ് പറ്റിക്കുവാണല്ലോ, പെട്ടെന്നെങ്ങാനും നടക്കുമോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ ചിലരുടെ കമന്‍റുകള്‍.

എന്നാല്‍ അതിനേക്കാള്‍ വലിയൊരു സന്തോഷമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പരമ്പര നാനൂറ് എപ്പിസോഡ് തികയ്ക്കുന്നതിന്‍റെ സന്തോഷമാണ് താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. സന്തോഷം പങ്കുവച്ചുകൊണ്ട് താരങ്ങള്‍ പങ്കുവച്ച വീഡിയോയുടെ താഴെയെല്ലാം ആരാധകര്‍ പരമ്പര തങ്ങള്‍ക്ക് എത്രത്തോളം പ്രിയങ്കരമാണെന്നത് അറിയിക്കുന്നുണ്ട്. പരമ്പരയെ ഇത്ര വലിയ വിജയമാക്കിയത് പ്രേക്ഷകരാണെന്നും, മുന്നോട്ടുള്ള യാത്രയില്‍ ഇനിയും പിന്തുണ വേണമെന്നുമാണ് താരങ്ങള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X