Thursday, September 16, 2021
Home WORLD കാബൂള്‍ വിമാനതാവളത്തിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ റോക്കറ്റ് ആക്രമണം

കാബൂള്‍ വിമാനതാവളത്തിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ റോക്കറ്റ് ആക്രമണം

കാബൂള്‍: അമേരിക്കന്‍ പിന്‍വാങ്ങലിന് താലിബാന്‍ നല്‍കിയ അന്ത്യശാസനം അവസാനിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനതാവളത്തിനെതിരെ റോക്കറ്റ് ആക്രമണം. കാബൂള്‍ വിമാനതാവളത്തിനെതിരായ റോക്കറ്റ് ആക്രമണം സ്ഥിരീകരിച്ച വൈറ്റ് ഹൌസ്. ഇത് അഫ്ഗാനിസ്ഥാനില്‍ നിന്നും നടത്തുന്ന രക്ഷപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അറിയിച്ചു.

കാബൂള്‍ ഹമിദ് കര്‍സായി വിമാനതാവളത്തിനെതിരെ നടന്ന റോക്കറ്റ് ആക്രമണം സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പ്രസിഡന്‍റ് ബൈഡന്‍ തേടിയതായും വൈറ്റ് ഹൌസ് വ്യക്തമാക്കുന്നു. അതേ സമയം വിമാനതാവളം ലക്ഷ്യമാക്കി വന്ന റോക്കറ്റുകള്‍. വിമാനതാവളത്തില്‍ സ്ഥാപിച്ച അമേരിക്കന്‍ നിര്‍മ്മിത പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തുവെന്നാണ് യുഎസ് ഔദ്യോഗികമായി അറിയിക്കുന്നത്.

അതേ സമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ്ഐഎല്‍ (ഐഎസ്ഐഎസ്) എന്ന ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഈ സംഘത്തിന്‍റെ ടെലഗ്രാം ഗ്രൂപ്പായ നഷാര്‍ ന്യൂസില്‍ ഇവര്‍ പങ്കുവച്ച വിവരങ്ങള്‍ വച്ച്. ആറു റോക്കറ്റുകളാണ് കാബൂള്‍ വിമാനതാവളം ലക്ഷ്യം വച്ച് തൊടുത്തത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അഫ്ഗാനിസ്ഥാനില്‍ യുഎസ് സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് റോക്കറ്റ് ആക്രമണം എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ചൊവ്വാഴ്ച കാബൂള്‍ വിമാനതാവളത്തിന് സമീപം നടന്ന ചാവേര്‍ ആക്രമണത്തില്‍ 200 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 13 അമേരിക്കന്‍ സൈനികരും ഉള്‍പ്പെട്ടിരുന്നു. ഇത് നടത്തിയ തീവ്രവാദ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു അഫ്ഗാനിലെ യുഎസിന്‍റെ ഡ്രോണ്‍ ആക്രമണം. ചാവേര്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ കൊലപ്പെടുത്തിയെന്ന് യുഎസ് പിന്നീട് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X