Thursday, September 16, 2021
Home LITERATURE അച്ഛൻ

അച്ഛൻ

നിർമ്മലാ പിള്ള

നിർമ്മലാ പിള്ള

നാട്ടുകാർക്ക് അച്ഛൻ വക്കീൽ സാർ ആയിരുന്നു. നിർമ്മലാഭവൻ എന്ന വീട്ടു പേര് പോസ്റ്റ് മാന് മാത്രം അറിയാവുന്ന ഒന്ന്. വക്കീൽ സാറിൻ്റെ വീട് എല്ലാവർക്കും അറിയാം. തിരുവല്ലയിൽ കോടതിയിൽ ജോലിയിലിരുന്ന അച്ഛൻ ആറു മക്കളേയും അമ്മയേയും കൊണ്ട് കാളവണ്ടി മാത്രം ഓടുന്ന ഗ്രാമത്തിലേക്ക് എത്തുമ്പോൾ ആ മനസ്സിലെ കണക്കുകൂട്ടലുകൾ എന്തെല്ലാം ആയിരുന്നുവോ എന്തോ? ചെങ്കല്ലുകൾ പാകിയ ഭിത്തി, ചാണകം മെഴുകിയ തറ, ഓല മേഞ്ഞ മേൽക്കൂര – വീടിൻ്റെ ചിത്രം ഇപ്പഴും ഓർമ്മയിൽ. താമസം മാറുമ്പോൾ 3 വയസ്സ് മാത്രമുള്ള ഞാൻ എന്തിനാ നമ്മൾ പോകുന്നത് എന്ന് ചോദിക്കുമ്പോൾ വീട് കുറുക്കൻ എടുത്തു കൊണ്ട് പോവാതിരിക്കാൻ എന്ന് പറയുമായിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

അച്ഛൻ ജോലി ഉപേക്ഷിച്ചത് എന്തിനായിരുന്നു എന്ന് ആ കുഞ്ഞ് മനസ്സ് അന്നൊന്നും ആലോചിച്ചിരിക്കില്ല പക്ഷേ വളരുംതോറും അച്ഛൻ്റെ വേവലാതികൾ പലപ്പോഴും കാണുമ്പോൾ ചിന്തിച്ചിരുന്നു. ആറു മക്കളിൽ ഒരാൾ ബധിരനും മൂകനുമായിരുന്നതിനാൽ അഞ്ചു മക്കളെ പഠിപ്പിച്ച് വലിയവരാക്കണം എന്ന ഒറ്റ ആഗ്രഹം മാത്രമായിരുന്നു ആ മനസ്സിൽ .ധാരാളം സ്ഥലവും കൃഷിയും ഉള്ളതിനാൽ ആഹാര കാര്യങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നില്ലെങ്കിലും സ്ക്കൂൾ -കോളജ് ഫീസ് അടയ്ക്കാൻ ബുദ്ധിമുട്ടുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ആ മനസ്സ് ആഴത്തിൽ കാണാൻ അമ്മയ്ക്കു മാത്രമായിരിക്കാം കഴിഞ്ഞിരുന്നത്. തേങ്ങ വാങ്ങുന്ന ദാമോദരനോട് എല്ലാ മാസവും മുൻകൂർ പൈസ കടം വാങ്ങാൻ മക്കളെ ഓരോരുത്തരെയുമായിരുന്നു അയച്ചിരുന്നത്. കടം ചോദിക്കാൻ അച്ഛൻ്റെ അഭിമാനം സമ്മതിച്ചിരുന്നില്ലയോ ആവോ? അച്ഛൻ മുൻ ശുണ്ഠിക്കാരൻ ആയിരുന്നു .നാട്ടുകാരോടായിരുന്നു അത് കൂടുതൽ. നിഷ്കളങ്കരായ നാട്ടുകാരിൽ പലരും കുശലാന്വേഷണത്തിന് വരുന്നത് അച്ഛന് ഒട്ടും പിടിച്ചിരുന്നില്ല. അവരൊക്കെ അച്ഛൻ്റെ നോട്ടത്തിൽ ‘തൊഴിൽ ചെയ്യാതെ കടത്തിണ്ണ നിരങ്ങുന്നവർ ‘ ആയിരുന്നു. എവിടെ പോകാൻ റോഡിലിറങ്ങിയാലും ഒരാൾക്കെങ്കിലും അറിയണം വക്കീൽ സാർ എങ്ങോട്ടാ എന്ന്.അച്ഛനെ ഏറ്റവും ചൊടിപ്പിച്ചിരുന്ന കാര്യമായിരുന്നു അത്. ഒന്ന് വെളിക്കിരിക്കാൻ പോവാ എന്നു വരെ പറഞ്ഞിട്ടുണ്ടെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ആഗ്രഹപ്രകാരംമക്കളെയെല്ലാം നല്ല നിലയിലാക്കിയപ്പോഴേക്കും തളർന്നു പോയിരിക്കണം ആ ദേഹം. ആറാമത്തെ പുത്രിയുടെ അതായത് എൻ്റെ വിവാഹത്തിനു മുമ്പുതന്നെ ഓർമ്മകൾ എങ്ങുമുറപ്പിക്കാൻ വയ്യാത്ത അവസ്ഥ. എൻ്റെ വിവാഹശേഷം ആ ഗ്രാമം തന്നെ വിട്ട് മൂത്ത മകനോടൊപ്പം തിരുവനന്തപുരത്ത് താമസമുറപ്പിക്കുമ്പോഴേക്ക് അച്ഛൻ പഴയതെല്ലാം മറന്നിരുന്നു. മരണ ശേഷമാണ് അൾസ് ഹൈമേഴ്സ് ആണ് അച്ഛനെ പിടികൂടിയിരുന്നതെന്നും അത് ചികിത്സിച്ച് ഭേദമാക്കാൻ വയ്യാത്ത ഒരു അവസ്ഥയാണെന്നും മനസ്സിലാക്കിയത്. ആറു മക്കളിൽ ഏറ്റവും ഇളയവളായ എന്നോടായിരുന്നു കൂടുതൽ സ്നേഹം എന്ന് ഞാൻ സ്വയം വിശ്വസിച്ചിരുന്നു. പക്ഷേ ആരോടും പറഞ്ഞില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X