Thursday, September 16, 2021
Home LITERATURE നൊമ്പരമുത്ത്

നൊമ്പരമുത്ത്

നസീറാ ഷാജി കാളിയാര്‍

മണൽ നിറഞ്ഞ വഴിയിലൂടെ അവൻ അതിവേഗം നടന്നു. വെയിലിന്റെ ചൂട് അസഹനീയമായിരുന്നു. അവന് വെള്ളം കുടിക്കണംന്ന് തോന്നി .പക്ഷേ പെട്ടെന്ന് തന്നെ വേണ്ടെന്ന് വെച്ചു. അവനോർത്തു. ദൈവമേ … ഒരു പായ്ക്കറ്റ് പോലും ചിലവായിട്ടില്ല .ഒന്നും വിൽക്കാതെ തിരിച്ചു ചെല്ലുമ്പോഴുള്ള കാര്യമോർത്തപ്പോൾ അവന്റെ കാലുകൾക്ക് വേഗതയേറി .വെയിലും ചൂടും ദാഹവും വകവെയ്ക്കാതെ അവൻ മുന്നോട്ടു നീങ്ങി .ചെറുതും വലുതുമായ കുറെ വീടുകൾ. പലയിടത്തും കുട്ടികൾ ഓടിക്കളിക്കുന്നു. പെട്ടെന്നവന് സങ്കടം വന്നു. തന്റെ പ്രായത്തിലുള്ള ആ കുട്ടികളെല്ലാം എന്ത് സന്തോഷത്തോടെ കളിയും ചിരിയുമായി നടക്കുന്നു. പതിമൂന്ന് വയസ് മാത്രമുള്ളതാൻ തലയിൽ ഒരു കുട്ടയുമായി പലഹാരക്കച്ചവടവുമായി വീടുകൾ തോറും കയറിയിറങ്ങുന്നു. കുട്ടയിലുള്ള മുഴുവൻ ചിലവായില്ലെങ്കിൽ …. വീട്ടിലേക്ക് ചെല്ലുമ്പോഴത്തെ അവസ്ഥ .അത് ചിന്തിക്കാനേ വയ്യ .എല്ലാം വിറ്റിട്ടു ചെന്നാലും പ്രത്യേക സ്നേഹപ്രകടനമോ അഭിനന്ദനമോ തനിക്ക് കിട്ടാറില്ലെന്നും അവ നോർത്തു.


ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടമായ തന്നെ വകയിലുളള ഒരു ചേച്ചിയും ചേട്ടനും ആണ് വളർത്തുന്നത് . ആദ്യം സഹതാപം കൊണ്ടോ എന്തോ തന്നെ അവർക്കിഷ്ടമായിരുന്നു. പക്ഷേ അവർക്ക് മക്കളുണ്ടായിക്കഴിഞ്ഞപ്പോൾ താൻ അവർക്കൊരു ബാധ്യതയായതുപോലെ .ആ കുട്ടികൾ പഠിക്കാൻ പോവുമ്പോൾ തന്നെ ഒരു പലഹാരക്കുട്ടയുമായി ഇങ്ങനെ പറഞ്ഞു വിടും .അവരോടുള്ള സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ പലപ്പോഴും താൻ നോക്കി നിന്നു പോവാറുണ്ട് .അത് അവർക്ക് ഇഷ്ടമല്ല .ഭാഗ്യദോഷിയായ താൻ അവർക്കൊരു ദുശ്ശകുനം ആയിരുന്നു.’ ഒരുപാട് സങ്കടങ്ങൾ വരുമ്പോൾ ആകാശത്തിലേക്ക് നോക്കി തിളക്കമുള്ള രണ്ട് നക്ഷത്രങ്ങൾ തന്റെ അഛനമ്മമാരായിക്കണ്ട് സങ്കടങ്ങളെല്ലാം പറയും .അങ്ങനെ ഇരുണ്ട് വെളുത്ത് ദിനരാത്രങ്ങൾ പൊയ്ക്കൊണ്ടേയിരിക്കുന്നു .അങ്ങനെ ഓരോന്നാലോചിച്ച് നടന്നു നീങ്ങവേ പെട്ടെന്ന് ..കുട്ട്യേ.. എന്നുള്ള വിളിയായിരുന്നു അവനെ ചിന്തയിൽ നിന്നുണർത്തിയത് .
  വിളി കേട്ട ഭാഗത്തേക്ക് അവൻ തിരിഞ്ഞു നോക്കി .ആ വഴിയോട് ചേർന്നുള്ള മതിലിനരികെ ഒരു വല്യമ്മ നിൽക്കുന്നു .അവൻ ഒന്നു കൂടി നോക്കി .സുന്ദരിയായിരുന്നു അവർ .ഐ ശ്വര്യമുള്ള മുഖം .വാത്സല്യം നിറഞ്ഞ മിഴികൾ .പരിചയഭാവത്തിലുള്ള ചിരി. ഒറ്റ നോട്ടത്തിൽ തന്നെ അവരെ ഒരുപാടിഷ്ടമായി .അവൻ ആ മതിൽ കെട്ടിനകത്തേക്ക് നോക്കി .നിറയെ ഫലവൃക്ഷങ്ങൾ നിറഞ്ഞ പറമ്പിന് നടുവിൽ ഒരു ഇരുനില വീട് .ആ മുറ്റത്തും കുട്ടികൾ കളിക്കുന്നു .വലിയ വണ്ടികളും ഉണ്ട് പോർച്ചിൽ .അവന് അൽഭുതം തോന്നി തന്നെ വിളിച്ചതിൽ .അവൻ വീണ്ടും അവരെ നോക്കി .
അവർ പുഞ്ചിരിയോടെ അവനെ ആ വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ അവരുടെ പുറകെ നടന്നു. പോർച്ചിനോട് ചേർന്നുള്ള സിറ്റൗട്ടിൽ അവർ ഇരുന്നു .കുട്ട താഴെ വെയ്ക്കാൻ സഹായിച്ചു .പലഹാരപ്പൊതികൾ ഓരോന്നായി അവർ എടുത്തു തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി .ഓരോന്നിന്റേയും വിലയും ചോദിച്ചറിഞ്ഞു. കൂട്ടത്തിൽ അവന്റെ കഥകളും .എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർക്ക് സങ്കടമായി …
അവർ മുറ്റത്തേക്ക് നോക്കി .. ഈ പ്രായത്തിലുള്ളതന്റെ പേരക്കുട്ടികൾ സന്തോഷത്തോടെ ഓടിച്ചാടി കളിക്കുന്നു .എന്നാൽ അതേ പ്രായത്തിലുള്ള ഈ കുട്ടി ഉപജീവനത്തിനായി ഋതുഭേദങ്ങൾ വകവെയ്ക്കാതെ പലഹാരക്കുട്ടയുമായി ഇറങ്ങുന്നു .പാവം കുട്ടി … അവരുടെ കണ്ണുകൾ നിറഞ്ഞു .അവർ അവന്റെ കയ്യിൽ നിന്നും ആ പലഹാരം മൊത്തം വാങ്ങി .അത്രയും ആവശ്യമുണ്ടായിട്ടല്ല എന്നാലും ഇനി ഈ വെയിലും കൊണ്ട് ഈ കുഞ്ഞിനെ അങ്ങനെ വിടാൻ അവരുടെ മനസനുവദിച്ചില്ല .അവർ അവൻ പറഞ്ഞതിൽ ഏറെ പൈസ കൊടുത്ത് അവനെ യാത്രയാക്കി .
ഒഴിഞ്ഞ കുട്ടയുമായി തിരിച്ചു നടക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .ആ പൊരിവെയിലിലും അവന്റെ ദാഹവും ചൂടും വിശപ്പും എല്ലാം മറന്നു പോയിരുന്നു. കണ്ണുനീർ കൊണ്ട് മുന്നോട്ടുള്ള വഴികൾ പോലും അവ്യക്തമായിരുന്നു .അവന്റെ കണ്ണിൽ നിന്നുമുതിർന്നത് ആനന്ദക്കണ്ണീരായിരുന്നു .കാരണം ഇന്നെങ്കിലും അഭിനന്ദനമോസ്നേഹപ്രകടനമോ ഇല്ലെങ്കിലും ആശ്വാസത്തോടെ നക്ഷത്രങ്ങളെ നോക്കി ഇന്നത്തെ കഥകളെല്ലാം പറയാം … ആ നക്ഷത്രങ്ങൾ കണ്ണു ചിമ്മുന്നതും പുഞ്ചിരിക്കുന്നതും തനിക്കുള്ളതന്റെ പ്രിയപ്പെട്ട അഛനമ്മമാരുടെ സാന്ത്വനമായിക്കണ്ട് … പതിയെ … പതിയെ … നല്ലൊരു നാളെ സ്വപ്നം കണ്ട് ശാന്തമായിന്നുറങ്ങാം .ആ പ്രത്യാശയോടെ അവൻ നടത്തം തുടർന്നു .അവനറിയാമായിരുന്നു ആവശ്യമുണ്ടായിട്ടല്ല അവരതെല്ലാം വാങ്ങിച്ചത് .ആ മനസ്സിന്റെ വിശാലതയായിരുന്നു .ഒരു അനാഥബാല്യത്തിന്റെ നിസ്സഹായത കണ്ടറിഞ്ഞുള്ള പെരുമാറ്റം … അങ്ങനെ ഓരോന്നാലോചിച്ച് അവൻ നടന്നകല വേ … അപ്പോഴും അവർ ആ മുറ്റത്ത് അവൻ നടന്നകലുന്നതും നോക്കി നിൽക്കുന്നുണ്ടായിരുന്നു ….

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X