Thursday, September 16, 2021
Home LITERATURE ഉമ്മ ഉറങ്ങാത്ത വീട്

ഉമ്മ ഉറങ്ങാത്ത വീട്

എന്തോ ഒരു ശബ്ദം കേട്ട്, കണ്ടു കിടന്ന സ്വപ്നത്തിൽ നിന്ന് അയാൾ ഞെട്ടിയുണർന്നു. അതെ…. ശബ്ദം കേട്ടത് ടോയ്‌ലറ്റിൽ നിന്ന് തന്നെ….. അയാൾ പിടഞ്ഞെണീറ്റ് ഓടിച്ചെന്നു. അതാ. ഉമ്മ…… ടാപ്പ് തുറന്ന് വെള്ളം കപ്പിലേക്ക് എടുത്ത്, തലയിലൂടെ ഒഴിക്കുന്നു…!

വെള്ളം, തലയും മുഖവും ശരീരവും ഉടുത്ത വസ്ത്രവും നനച്ചുകൊണ്ട് താഴേക്ക്……

ഒഴുകിപ്പോകുന്ന വെള്ളം നോക്കി തൃപ്തിയോടെ ചിരിക്കുന്ന ഉമ്മ..!
ഇത് ഇന്നിപ്പോ എത്രാമത്തെ കുളി ആണ്. പിന്നിലൂടെ ചെന്ന് കയ്യിലെ കപ്പ് പെട്ടെന്ന് പിടിച്ചുവാങ്ങി. ഒരു ഞെട്ടലോടെ തിരിഞ്ഞ് ഉമ്മ, നിഷ്കളങ്കമായി ചിരിച്ചു. ” അക്ബറോ….. ഇഞ്ഞാട്ടെടാ മോനേ ആ കപ്പ്…. ഉമ്മ നേരാംമണ്ണം കുളിച്ചീലടാ….. മേലൊക്കെ ബല്ലാത്ത പോകച്ചില്….. ഉമ്മാന്റെ പൊന്നുംകട്ട അല്ലടാ ഇജ്ജ്…… ഇങ്ങോണ്ടഡാ കപ്പ്… ഉമ്മ കപ്പിന് കൈനീട്ടി. ഉമ്മയുടെ മുഖത്തു നോക്കിയ അക്ബറിന് കപ്പ് കൊടുക്കാതിരിക്കാനായില്ല. രണ്ട് കപ്പ് വെള്ളം കൂടി തലയിലൂടെ ഒഴിച്ച് ഉമ്മ, അയാളെ നോക്കി. ഉമ്മയുടെ കയ്യിലെ കപ്പു വാങ്ങി ഉയരമുള്ള വെന്റിലേറ്ററിന്റെ തിണ്ടിൽ വെച്ചു, അക്ബർ. കാര്യമൊന്നുമില്ല, കപ്പ് കിട്ടിയില്ലെങ്കിൽ പൈപ്പിന് ചുവട്ടിൽ തല കാട്ടി നിൽക്കും ഉമ്മ.

ORIDAM


ഉമ്മയെ അടക്കം പിടിച്ച് അക്ബർ പുറത്തുകടന്നു. ഭാര്യയെ അല്പം ഉറക്കെ തന്നെ വിളിച്ചു. ഉറക്കം മുറിഞ്ഞ തിലുള്ള അനിഷ്ടം പുറത്തുകാണിക്കാതെ, എഴുന്നേറ്റ് വന്ന് അവൾ ഉമ്മയുടെ തുണികൾ മാറ്റാൻ കൊണ്ടുപോയി. അവളെ കുറ്റം പറയാനും വയ്യ. ഇന്ന് എത്രാമത്തെ തവണയാണ് ഉമ്മയുടെ നനഞ്ഞ തുണികൾ മാറ്റുന്നത്….!
കിടന്നിട്ട് പിന്നെ ഉറങ്ങിയില്ല. നേരം ഏതാണ്ട് വെളുക്കാറായിരിക്കുന്നു. മനസ്സിൽ ഉമ്മ നിറഞ്ഞുനിന്നു. എത്ര നാളുകളായി എന്റെ ഉമ്മ ഒന്ന് ഉറങ്ങിയിട്ട്. അക്ബറുടെ മനസ്സ് തേങ്ങി. അയാളുടെ ഓർമ്മകൾ പിന്നോട്ടോടി. പഠിക്കുന്ന കാലം…ഉറക്കമൊഴിച്ചു പഠിക്കുമ്പോൾ, കട്ടൻ ചായ കൊണ്ടുവന്ന് കുടിപ്പിക്കും ഉമ്മ. കോളേജിലേക്ക് ഉള്ളത് പഠിച്ചു കഴിഞ്ഞാൽ നോവൽ വായിക്കും. വായനയും ചിത്രം വരെയും വല്ലാത്ത ദൗർബല്യമാണ് അയാൾക്ക്. ഏറെ നേരം വൈകിയാൽ ഉമ്മ വന്ന്‌ പുസ്തകം തട്ടിപ്പറിച്ച് വാങ്ങിക്കൊണ്ടു പറയും, “മതിയെടാ മോനെ…. ഇയ്യൊന്നു ഉറങ്ങിക്കേ.. മര്യാദയ്ക്ക്.. ഇങ്ങനെ ഉറക്കം കളഞ്ഞാൽ വയ്യാണ്ടാവും അനക്ക്… മതി…. കെടൊന്നൊറങ്ങു…”. ആ താക്കീതിന് മുൻപിൽ, ആ സ്നേഹത്തിനു മുന്നിൽ അയാൾ കീഴടങ്ങും. ഇന്ന്, ആ ഉമ്മ ഒന്നുറങ്ങി കാണാൻ, അയാൾ കൊതിക്കുകയാണ്!
ഉറക്ക ഗുളിക കഴിച്ചു കഴിച്ച് ഇപ്പോൾ അതും ഏൽക്കാതായി. കൂടാതെ അത് കഴിച്ച് ഉമ്മ തളർന്നു കിടക്കുന്നത് കാണാനും വയ്യ. ഉപ്പയുടെ പെട്ടെന്നുള്ള മരണമാണ് ഉമ്മയെ ഇങ്ങനെ ആക്കിയത്. കീരിയും പാമ്പും പോലെയായിരുന്നു ഇരുവരും. പക്ഷേ അതുപോലെതന്നെ തീവ്രമായിരുന്നു അവരുടെ സ്നേഹവും.. ഒന്നും പറയാതെ പെട്ടെന്ന് ഒരു ദിവസം ആ കൂട്ട് ഇല്ലാതായപ്പോൾ ആ മനസ്സും ശരീരവും ഒരുപോലെ തീച്ചൂളയിൽ പെട്ടപോലെ ആയിക്കാണും… പാവം ഉമ്മ,…. അയാളുടെ മനസ്സ് തേങ്ങി.
ഒരു കൊച്ചു കുട്ടിയെ നോക്കുന്ന പോലെ അയാളും ഭാര്യയും ഉമ്മയെ ശ്രദ്ധിച്ചു. ഉമ്മയെ പൊന്നുപോലെ നോക്കുന്ന ഭാര്യ ആയിരുന്നു അയാളുടെ ഭാഗ്യം. പാവം അവളും വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. ഒരിക്കലും അമ്മയുടെ രാത്രിയിലെ കുളി കലശലായപ്പോൾ, അകത്തെ ടോയ്ലറ്റ് എല്ലാം പുറത്തുനിന്ന് പൂട്ടേണ്ടി വന്നു. അന്നത്തെ ഒരു പുകില്….. അന്ന് ഉമ്മ അടുക്കള കുളിമുറിയാക്കി….! അടുക്കളയ്ക്ക് വാതിൽ ഉണ്ടായിരുന്നില്ല. അന്ന് തനിക്ക് പോലും അല്പം ദേഷ്യം തോന്നി. പക്ഷേ ലൈല അപ്പോഴും പറഞ്ഞു. പാവം ഉമ്മ… അതിന് വിവരം ഇല്ല്യാണ്ടല്ലേ…..
അതെ…. വിവരമില്ലാത്ത ഉമ്മ…. എന്റെ അള്ളാഹുവേ…. എന്റുമ്മാക്ക് ഇത്തിരി നേരം എങ്കിലും ഉറങ്ങാൻ ഉള്ള വിവരം കൊടുക്ക് ഇലാഹി……! അപ്പോഴാണ് അയാൾ മറ്റൊരു കാര്യം ഓർത്തത്. താൻ വരയ്ക്കുന്ന ചിത്രങ്ങളിൽ ഉമ്മാക്ക് ഏറ്റവും ഇഷ്ടം ശ്രീകൃഷ്ണന്റെ ചിത്രങ്ങളായിരുന്നു. അവ നോക്കി ഉമ്മ പറയും, ” ഇന്തു ക്കളുടെ ഈ ദൈവത്തിന് എന്തൊരു ഭംഗി യാ അല്ലടാ അക്കു….!” ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത് പോകേണ്ടതായി വന്നപ്പോൾ, ആ തിരുനട നോക്കി നെഞ്ചുരുകി അക്ബർ പ്രാർത്ഥിച്ചു.. എന്റെ ഉമ്മാക്ക് ഏറെ ഇഷ്ടമുള്ള ദൈവമല്ലേ ഈ കൃഷ്ണൻ…. നീയെങ്കിലും ഉമ്മാക്ക് ഇത്തിരി ഉറങ്ങാനുള്ള ഭാഗ്യം കൊടുക്കണെ….. കണ്ണുകൾ നിറഞ്ഞപ്പോൾ തിരിച്ചുനടന്നു.
പെട്ടെന്ന് അയാൾ ചിന്തയിൽ നിന്നുണർന്നു എഴുന്നേറ്റ് ഉമ്മയുടെ മുറിയിലെത്തി. ഉമ്മ കട്ടിലിൽ കാലും താഴ്ത്തിയിട്ടിരുന്നു എന്തൊക്കെയോ പറയുന്നു . അയാൾ മെല്ലെ ഉമ്മയുടെ അടുത്ത് ഇരുന്നു. ഉമ്മ തലയുയർത്തി അയാളെ നോക്കി ചിരിച്ചു. അയാൾ ഉമ്മയെ നോക്കി ചോദിച്ചു. എന്താ ഉമ്മാ കിടക്കാത്ത് ഉമ്മക്ക് ഉറങ്ങണ്ടേ…….? ചോദിച്ചു തീരുംമുമ്പ് ഉമ്മ പറഞ്ഞു അക്കോ അമ്മയ്ക്ക് കുളിക്കണം…… ചൂട് എടുത്തിട്ട് കിടക്കാൻ ബയ്യ മോനെ… ! അക്ബർ വിതുമ്പിക്കൊണ്ട് ഉമ്മയെ കെട്ടി പിടിച്ചു. എന്റെ ഉമ്മാ……! അയാളുടെ കണ്ണുനീർ ഉമ്മയുടെ നെറുകിൽ വീണു പിടഞ്ഞു വറ്റി കൊണ്ടിരുന്നു………!!!!

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X