Saturday, January 23, 2021
Home INDIA

INDIA

പുഴയിൽ മീൻ വലയിൽ കുടുങ്ങിയ കാട്ടാനയ്ക്ക് എട്ട് മണിക്കൂറിനൊടുവിൽ മോചനം

മൈസൂർ: വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും അഗ്നിശമനസേനയുടേയും കഠിനാധ്വാനത്തിനൊടുവിലാണ് കാട്ടാന വലയിൽ നിന്നും രക്ഷപ്പെട്ടത്.മൈസൂരിലെ കോട്ടെ താലൂക്കിലുള്ള നുഗു ജലാശയത്തിലാണ് മത്സ്യബന്ധനത്തിനായി നിക്ഷേപിച്ച വലയിൽ കാട്ടാന കുടുങ്ങിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ...

വാട്‌സാപ്പിനോട് ആശങ്കയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യക്കാരായ ഉപയോക്താക്കള്‍ക്ക് സ്വകാര്യതാ നയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കാന്‍ വാട്‌സ്ആപ്പിനോട് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിക്കുന്നതിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം...

നരേന്ദ്രമോദിയെ ഭയമില്ല ;രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ മറ്റാരെയെങ്കിലുമോ താന്‍ ഭയക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. അവര്‍ക്ക് തന്നെ തൊടാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. അരുണാചല്‍പ്രദേശില്‍ ചൈന ഗ്രാമമുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച...

എല്ലാ വർഷവും ജനുവരി 23 പരാക്രം ദിവസം ആയി ആചരിക്കുമെന്ന് കേന്ദ്ര സർക്കാർ

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125 ആം ജന്മ വാർഷികം ദേശീയ-അന്തർദേശീയ തലത്തിൽ സമുചിതമായി ആഘോഷിക്കാൻ ഭാരത സർക്കാർ തീരുമാനിച്ചു. 2021 ജനുവരി 23നാണ് ആഘോഷങ്ങൾ തുടങ്ങുക. ആഘോഷപരിപാടികൾ നിശ്ചയിക്കാനും,...

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയമിച്ച സമിതിയുടെ ആദ്യ യോഗം ഡൽഹിയിൽ ചേർന്നു.

അടുത്തിടെ രൂപീകരിച്ച 3 കാർഷിക പരിഷ്ക്കാര നിയമങ്ങളുമായി ബന്ധപ്പെട്ട്, ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തുന്നതിന് 12.01.2021 ൽ സുപ്രീം കോടതി നിയമിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന്(19.1.21) ന്യൂഡൽഹിയിൽ ചേർന്നു....

വാർത്താവിനിമയ സാങ്കേതിക വിദ്യയിലെ (ICT) സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയും ജപ്പാനും ധാരണാപത്രത്തിൽ ഒപ്പിട്ടു

വാർത്താവിനിമയ സാങ്കേതിക വിദ്യയിലെ (ICT) സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയും ജപ്പാനും ഇന്ന് ധാരണാപത്രത്തിൽ ഒപ്പിട്ടു. കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി ശ്രീ രവിശങ്കർ പ്രസാദ്, ജപ്പാൻ ആഭ്യന്തര...

രാജ്യത്തെ പക്ഷിപ്പനിയുടെ സ്ഥിതി വിവരം

2021 ജനുവരി 13 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 10 സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ജമ്മു-കാശ്മീരിലെ ഒരു ജില്ലയിലും, ജാർഖണ്ഡിലെ 4 ജില്ലകളിലും പക്ഷികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട്...

ഇന്ത്യൻ കരസേന വെറ്ററൻസ് ഡേ, ആഘോഷിക്കുന്നു

ഇന്ത്യൻ കരസേന 2021 ജനുവരി 14 വെറ്ററൻസ് ഡേ ആയി ആഘോഷിക്കുന്നു. ഇന്ത്യൻ കരസേനയുടെ ആദ്യ കമാൻഡർ ഇൻ ചീഫ്, ഫീൽഡ് മാർഷൽ കെ എം കരിയപ്പ നൽകിയ സേവനങ്ങളുടെ...

കാർഷിക നിയമത്തിന് സുപ്രീം കോടതി സ്റ്റേ

കാർഷിക നിയമം തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. കാർഷിക നിയമത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. വിദഗ്ധ സമിതിയിലെ അംഗങ്ങളെ തീരുമാനിക്കാൻ ഒരു ദിവസത്തെ സമയം...

ഭാരതത്തെ അതിന്റെ യഥാർത്ഥ സ്വഭാവ സവിശേഷതകളിലേക്ക് കൊറോണാ തിരികെ എത്തിച്ചതായി കേന്ദ്ര സഹമന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗ്

ഭാരതത്തെ അതിന്റെ പൈതൃക സ്വഭാവ സവിശേഷതകളിലേക്ക് കൊറോണ തിരികെ എത്തിച്ചതായി പേർസണൽ, പബ്ലിക് ഗ്രീവൻസ്സ്, പെൻഷൻ സഹമന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗ്. കൃത്യമായ ഇടവേളകളിലെ കൈകഴുകൾ, സമ്പർക്കം ഇല്ലാതെ നമസ്തേയിലൂടെ ഉള്ള അഭിവാദ്യം തുടങ്ങിയ ഭാരതത്തിലെ പരമ്പരാഗത ശീലങ്ങൾ കൂടുതൽ ശക്തിയോടെ നമ്മുടെ ജീവിതത്തിൽ തിരികെ എത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യ പാലനത്തിന് ദേശീയതലത്തിൽ പരിഗണന നൽകേണ്ടത്തിന്റെ ആവശ്യകതയെപ്പറ്റി കോവിഡ് നമ്മെ ബോധവാന്മാരാക്കി. സാമൂഹിക അകലം, ശുചിത്വം, യോഗ, ആയുർവേദം, പരമ്പരാഗത വൈദ്യം എന്നിവയുടെ പ്രാധാന്യം ഈ മഹാമാരി കാലം നമുക്ക് വ്യക്തമാക്കി തന്നതായും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. ‘ഇന്നർ എൻജിനീയറിങ് - സുഖമായ ജീവിതത്തിനുള്ള സാങ്കേതികവിദ്യകൾ’ എന്ന വിഷയത്തെപ്പറ്റി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ നടന്ന സമ്മേളനത്തിൽ സദ് ഗുരുവിനൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം. സദ് ഭരണത്തിന്റെ ആത്യന്തികലക്ഷ്യം സാധാരണക്കാരുടെ ജീവിതം കൂടുതൽ എളുപ്പമുള്ളതാക്കി തീർക്കുകയാണെന്നു ഡോ. ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു. സന്തുഷ്ടരും ഉത്സാഹചിത്തരുമായ ഭരണാധികാരികൾ ജീവിതത്തിന്റെ എല്ലാ കോണുകളിലും സന്തോഷം വിതറുമെന്ന സദ്ഗുരുവിന്റെ അഭിപ്രായത്തോട് താൻ യോജിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125 ആം ജന്മ വാർഷിക ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി നേതൃത്വം നൽകുന്ന ഉന്നതതല സമിതിക്ക് രൂപം നൽകി

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125 ആം ജന്മ വാർഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ഉന്നതതല സമിതിക്ക് രൂപം നൽകി. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഇന്ന് പുറത്തിറക്കി. 2021 ജനുവരി 23ന് ആരംഭിക്കുന്ന ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് ഉന്നതതല സമിതി രൂപം നൽകും. പൗര പ്രമുഖർ, ചരിത്രകാരന്മാർ, ഗ്രന്ഥകർത്താക്കൾ, വിദഗ്ധർ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങൾ, ആസാദ് ഹിന്ദ് ഫൗജ് (INA)-യുമായി ബന്ധപ്പെട്ട പ്രമുഖർ എന്നിവരടങ്ങുന്നതാണ് സമിതി. നേതാജിയും ആസാദ് ഹിന്ദ് ഫൗജ്-മായി ബന്ധപ്പെട്ട് ന്യൂഡൽഹി, കൽക്കട്ട തുടങ്ങി, ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള സ്ഥലങ്ങളിലെ ആഘോഷപരിപാടികൾക്ക് സമിതി വേണ്ട നിർദ്ദേശങ്ങൾ നൽകും.

പക്ഷിപ്പനി;കർമ്മ പദ്ധതി അനുസരിച്ച് നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

രാജ്യത്തെ വിവിധ ഇടങ്ങളിൽ പക്ഷിപനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, ഇത് സംബന്ധിച്ച കർമ്മ പദ്ധതി അനുസരിച്ച് നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ICAR-NIHSAD ൽ പരിശോധന നടത്തിയ, ഹരിയാനയിലെ പഞ്ചകുള ജില്ലയിലെ ഇറച്ചി വളർത്തൽ കേന്ദ്രത്തിലെ സാമ്പിളുകളിലും, ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ദേശാടന പക്ഷികളിലും, രാജസ്ഥാനിലെ സവായി മധോപൂർ, പാലി, ജയ്സാൽമീർ, മോഹർ ജില്ലകളിലെ കാക്കകളിലും ആണ് പക്ഷിപ്പനി ഇതുവരെ സ്ഥിരീകരിച്ചത്.  ഇതുവരെ കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരായ പക്ഷികളെ കൊന്നൊടുക്കുന്ന പ്രവർത്തനങ്ങൾ കേരളത്തിലെ രണ്ട് ജില്ലകളിലും പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. മേഖലയിലെ അണുനശീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പക്ഷിപ്പനി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനങ്ങളോട് അസാധാരണമായ തരത്തിൽ പക്ഷികൾ ചത്തൊടുങ്ങുന്നത് പ്രത്യേകം ശ്രദ്ധിക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വേഗത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി ഇവ ഉടനടി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
- Advertisment -

Most Read

ഭിഷാടകരെ പുനരധിവസിപ്പിക്കാനൊരുങ്ങി പാലാ നഗരസഭ

പാലാ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടർന്ന് നഗരസഭ ഇവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം...

യുഎഇ യിൽ 2021 ലെ റമദാന്‍, ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റമദാന്‍ ചന്ദ്രക്കല 2021 ഏപ്രില്‍ 12 ന് യുഎഇ സമയം വൈകുന്നേരം 6.31 ന് ദൃശ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാല്‍, റമദാന്‍ ഏപ്രില്‍ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികള്‍...

മൃൺമയി ജോഷി ഇനി പാലക്കാട് ജില്ലാ കളക്ടർ

പാലക്കാട് ജില്ലാ കളക്ടറായി. മൃണ്‍മയി ജോഷി ഐ.എ.എസ് ചുമതലയേറ്റു. നിലവിലെ ജില്ലാ കളക്ടര്‍ ശ്രീ.ഡി.ബാലമുരളി ഐ.എ.എസ് ലേബര്‍ കമ്മീഷണറായി നിയമിതനായ സാഹചര്യത്തില്‍ അദ്ദേഹം ചുമതലകള്‍ കൈമാറി.

പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. റോഡിന് ആവശ്യമായി വരുന്ന 340.63 ആർ...